ബ്രിസ്ബനിൽ ഷൂട്ടിങ്ങിനിടയിൽ വെടിയേറ്റ് ചലച്ചിത്ര നടന്‍ ജോഹാന്‍ ഓഫ്‌നര്‍ മരിച്ചു.

0
1397

ബ്രിസ്‌ബേൻ : മ്യൂസിക് വീഡിയോ ഷൂട്ടിംഗിനിടെ വെടിയേറ്റ് ഗോള്‍ഡ് കോസ്റ്റ് നടന്‍ ജോഹാന്‍ ഓഫ്‌നര്‍ മരിച്ചു. ബ്രിസ്ബണിലെ ഈഗിള്‍ ലെയ്‌നിലെ ബാറില്‍ നടന്ന വീഡിയോ ഷൂട്ടിനിടെയാണ് ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിനുമുമ്പ് ആകസ്മികമായി വെടിയേറ്റത്. നെഞ്ചിനേറ്റ വെടിയാണ് 28 കാരനായ ഓഫ്‌നറിന്റെ മരണത്തിനിടയാക്കിയത്.

തൊഴില്‍സ്ഥലത്തെ അപകടമെന്നാണ് സംഭവത്തെ പോലീസ് വിശേഷിപ്പിച്ചത്. സംഭവത്തില്‍ ദുരൂഹതയില്ലെന്നും പോലീസ് വ്യക്തമാക്കുന്നുണ്ട്. ഈഗിള്‍ ലെയ്‌നിലെ ബ്രൂക്ക്‌ലിന്‍ സ്റ്റാന്‍ഡേര്‍ഡ് ബാര്‍ സംഗീത ഷൂട്ടിംഗിനായി ബ്ലിസ് ആന്‍ഡ് എസോ ഗ്രൂപ്പ് വാടകയ്ക്ക് എടുത്തിരുന്നതായി രഹസ്യാന്വേഷണ ഇന്‍സ്‌പെക്ടര്‍ ടോം ആര്‍മിറ്റ് പറഞ്ഞു. ഇവിടെവച്ചാണ് അപകടമുണ്ടായതെന്ന് അദ്ദേഹം വിശദീകരിച്ചു. ഗാനരംഗ ചിത്രീകരണത്തിനിടെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടകവസ്തുക്കള്‍ കത്തിച്ചിരുന്നു. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചപ്പോഴുണ്ടായ അപകടമാണ് ഒരു ആര്‍ട്ടിസ്റ്റിന്റെ മരണത്തിനിടയാക്കിയതെന്ന് ആര്‍മിറ്റ് വ്യക്തമാക്കി.

ബാന്‍ഡിനുവേണ്ടിയുള്ള ഗാനരംഗ ചിത്രീകരണത്തിനിടെയാണ് ഓഫ്‌നര്‍ മരിച്ചതെന്ന് കമ്പനി മാനേജ്‌മെന്റും പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. കച്ചവടക്കാര്‍, ടാക്്‌സി ഡ്രൈവര്‍മാര്‍, മരുന്നു കച്ചവടക്കാര്‍ തുടങ്ങിയ വേഷങ്ങളില്‍ നിരവധി കലാകാരന്‍മാര്‍ മ്യൂസിക് വീഡിയോയില്‍ അഭിനയിച്ചിരുന്നു.

അപകടത്തെക്കുറിച്ച പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌ഫോടക വസ്തുക്കള്‍ ചിത്രീകരണത്തിനായി ഉപയോഗിച്ചിരുന്നോയെന്ന് വ്യക്തമല്ല. ഓഫ്‌നറിന്റെ മരണം ജോലിക്കിടെയുള്ള അപകടമരണമാണെന്ന നിലപാടിലാണ് പോലീസ്.

NO COMMENTS

LEAVE A REPLY