മാറിടം ആകര്‍ഷകമാക്കാന്‍ സർജറി നടത്തിയ ചൈനക്കാരി മരിച്ചു.

0
1036

സിഡ്‌നി : ഒരു ബ്യൂട്ടി സലൂണില്‍ മാറിടം ആകര്‍ഷകമാക്കാന്‍ നടത്തിയ ശസ്ത്രക്രിയയെത്തുടര്‍ന്ന് ചൈനീസ് യുവതി മരിച്ചു. സിഡ്‌നിയിലെ സലൂണ്‍ നടത്തിയിരുന്ന 35 കാരിയായ ഷീന്‍ ഹുവാങ് ആണ് മരിച്ചത്. ചിപ്പെന്‍ഡെയ്‌ലിലെ മെഡി ബ്യൂട്ടി ക്ലിനിക്കിലാണ് കോസ്‌മെറ്റിക് ഓപ്പറേഷന്‍ നടത്തിയത്. ഓപ്പറേഷനെത്തുടര്‍ന്ന് ഹൃദയാഘാതമുണ്ടാവുകയും യുവതിയെ റോയല്‍ പ്രിന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരമാണ് മരണം സംഭവിച്ചത്.

ഒരു ചൈനീസ് ടൂറിസ്റ്റ് 33 കാരിയായ ജീ ഷാവോയാണ് അനസ്‌തേഷ്യയും സര്‍ജറിയും നടത്തിയത്. ഇവര്‍ക്ക് ഓസ്‌ട്രേലിയയില്‍ മെഡിക്കല്‍ യോഗ്യതയില്ല. ഗുരുതരമായ ശാരീരിക പീഡനത്തിനും ജീവന് ഭീഷണിയാകുന്ന വിധത്തില്‍ വിഷം ഉപയോഗിച്ചെന്നുമാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം. കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ന്യൂ സൗത്ത് പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഷാവോയുടെ ജാമ്യ അപേക്ഷ കോടതി വ്യാഴാഴ്ച നിരസിച്ചു.

ചൈനയിലേക്കു തിരിച്ചുപോകാനുള്ള വിമാനടിക്കറ്റും ഷാവോയുടെ പക്കലുണ്ടെന്ന് പോലീസ് പറഞ്ഞു. ലോക്കല്‍ അനസ്‌തേഷ്യയ്ക്കും കോസ്‌മെറ്റിക് ഓപ്പറേഷനുകള്‍ക്കുമായി ഷാവോയ്ക്ക് നിരവധി ബുക്കിംഗുകളുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കാന്റണ്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നുള്ള മെഡിക്കല്‍ ബിരുദങ്ങള്‍ ഷാവോയ്ക്കുണ്ടെന്ന പ്രതിഭാഗം അഭിഭാഷകന്റെ ഉറപ്പുകള്‍ കോടതി നിരസിച്ചു. സമൂഹത്തിന് ഹാനികരമായ വിധത്തില്‍ പ്രവര്‍ത്തിച്ചെന്ന കേസില്‍ ഒരു ടൂറിസ്റ്റ് എന്ന നിലയില്‍ ഷാവോ കോടതിയില്‍ നന്നായി പോരാടേണ്ടിവരും. ഓസ്‌ട്രേലിയയിലെ ബ്യൂട്ടി സലൂണുകളില്‍ നടക്കുന്ന കോസ്‌മെറ്റിക് ഇന്‍ജക്ഷനുകള്‍ക്കും ഓപ്പറേഷനുകള്‍ക്കും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ഓസ്‌ട്രേലിയന്‍ കോളജ് ഓഫ് കോസ്‌മെറ്റിക് സര്‍ജറി ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY