സർക്കാർ ഒരുക്കിയ ഇഫ്താർ വിരുന്നിനു ക്ഷണിച്ച മുസ്ലീം പുരോഹിതനെചൊല്ലി വിവാദം.

0
1173

സിഡ്നി : വിശുദ്ധ മാസമായ റമദാനില്‍ നോമ്പുതുറക്കുന്ന ഇഫ്താര്‍ വിരുന്നിനിടെ വിവാദ പരാമര്‍ശം നടത്തിയ മുസ്ലിം പുരോഹിതനെ വിരുന്നിന് ക്ഷണിച്ചതില്‍ പ്രധാനമന്ത്രി മാല്‍കോം ടേണ്‍ബുള്‍ പരിതപിക്കുകയാണ്. ഓസ്‌ട്രേലിയയില്‍ സ്വവര്‍ഗ ലൈംഗികതയ്ക്കു സ്ഥാനമില്ലെന്നാണ് വിരുന്നിന് ക്ഷണിക്കപ്പെട്ട മുസ്ലിം പുരോഹിതന്‍ ഷേഖ് ഷേഡി അല്‍ സുലൈമാന്‍ അഭിപ്രായപ്പെട്ടത്.
സ്വവര്‍ഗ ലൈംഗികതയ്ക്ക് അള്ളാഹു നല്‍കിയിരിക്കുന്ന ശിക്ഷയാണ് എയ്ഡ്‌സ് രോഗമെന്ന് ഇതിനുമുമ്പ് അദ്ദേഹം പ്രസ്താവിച്ചിരുന്നു. ഇത്തരത്തിലുള്ള വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ ആളാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഇദ്ദേഹത്തെ വിരുന്നിന് ക്ഷണിക്കില്ലായിരുന്നു എന്നതായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

ആദ്യമായാണ് ഒരു ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി റമദാന്‍ നോമ്പ് തുറക്കാന്‍ ഇഫ്താര്‍ വിരുന്നൊരുക്കുന്നത്. വിവാദ പ്രസ്താവനകള്‍ നടത്തുന്ന പുരോഹിതനെ വിരുന്നിന് ക്ഷണിച്ചത് ഈ വിരുന്നിന്റെ പ്രധാന്യത്തിനു മങ്ങലേല്‍പ്പിച്ചെന്നും തന്റെ വകുപ്പിന്റെ ശ്രദ്ധയില്ലായ്മയാണ് ഇതിനു കാരണമായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സ്വവര്‍ഗ ലൈംഗിക ബന്ധം പുലര്‍ത്തുന്നവരെ കല്ലെറിയണമെന്ന് പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ ഷേഖ് ഷേഡി അല്‍ സുലൈമാന്‍ നിഷേധിച്ചു. സ്വവര്‍ഗ ലൈംഗികതയോടുള്ള ഭയത്തിനോ ഏതെങ്കിലും തരത്തിലുള്ള വേര്‍തിരിവിനോ ഓസ്‌ട്രേലിയയില്‍ സ്ഥാനമില്ലെന്നാണ് താന്‍ അഭിപ്രായപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ അഭിപ്രായ പ്രകടനങ്ങളില്‍ ഖേദം പ്രകടിപ്പിക്കാന്‍ അദ്ദേഹം
തയാറായില്ല.

NO COMMENTS

LEAVE A REPLY