വർഗീസ് വാവോലിൽ അച്ഛൻ ഇനി ബ്രിസ്‌ബേൻ ഇടവകക്ക് സ്വന്തം.

0
1533

ടോം ജോസഫ്

ബ്രിസ്‌ബേൻ : ബ്രിസ്‌ബെനിലെ സീറോ മലബാർ സഭയുടെ കീഴിലുള്ള ഇടവകകളുടെ പുതിയ വികാരിയായി ഫാ. വർഗ്ഗീസ് വാവോലിനെ നിയമിച്ചുകൊണ്ട് ഉത്തരവായി. കാൻബറ സെന്റ് അൽഫോൻസ വികാരിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു  ഫാ. വർഗ്ഗീസ് വാവോലിൽ.  സെന്റ് അൽഫോൻസ, ബ്രിസ്‌ബെൻ നോർത്ത്, സെന്റ്. തോമസ് ദ അപ്പോസ്റ്റൽ, ബ്രിസ്‌ബെൻ സൗത്ത് എന്നീ ഇടവകകളുടെ വികാരിയായും ഗോൾഡ്‌കോസ്റ്റ്, സൺഷൈൻ കോസ്റ്റ്, ഇപ്‌സ്‌വിച്ച്, സ്പ്രിങ് ഫീൽഡ് എന്നീ സീറോ മലബാർ സമൂഹങ്ങളുടെ ചാപ്ലിനുമായും പ്രവർത്തിക്കുവാനുള്ള നിയോഗമാണ് ഫാ. വർഗീസ് വാവോലിൽ അച്ഛന് കൈവന്നിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് സീറോ മലബാർ മെൽബൺ  രൂപതാ ബിഷപ്പ് ബോസ്‌കോ പുത്തൂർ ഇക്കഴിഞ്ഞ ദിവസം പുറത്തിറക്കി.

പാലക്കാട് രൂപതാംഗമായ ഫാ.വർഗ്ഗിസ് 2005 നവംബർ മുതൽ  ഓസ്‌ട്രേലിയൻ തലസ്ഥാനമായ കാൻബറയിൽ വികാരിയായി പ്രവർത്തിച്ചു വരികയായിരുന്നു. കാൻബറ-ഗോൾബോൺ രൂപതയിലെ വിവിധ ഇടവകകളിലും കത്തീഡ്രൽ ദേവാലയത്തിലും വികാരിയായി പ്രവർത്തിച്ച അനുഭവ പരിചയം ബ്രിസ്ബൻ ഇടവകകളുടെ പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നതിൽ അച്ഛന് മുതൽക്കൂട്ടാകുമെന്നാണ് ബ്രിസ്ബണിലെ സീറോ മലബാർ സഭയുടെ വിശ്വാസം. കഴിഞ്ഞ പത്തു വർഷകാലമായി കാൻബറയിൽ സീറോ മലബാർ സമൂഹത്തിന്റെ അസി.ചാപ്ലയിനും, ചാപ്ലയിനും, വികാരിയുമായി സേവനം ചെയ്ത ഫാ. വർഗ്ഗീസ് വാവോലിൽ മെൽബൺ സീറോ മലബാർ രൂപതയുടെ മതബോധന വിഭാഗം ഡയറക്ടറും ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഫാ. വര്ഗീസ് അച്ഛൻ സ്‌ഥാനമൊഴിയുന്ന കാൻബറ സെന്റ് അൽഫോൻസ ഇടവകയുടെ പുതിയ വികാരിയായി ഫാ. മാത്യൂ കുന്നപ്പിള്ളിയെയും നിയമിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY