ഫാദർ സ്റ്റീഫൻ കണ്ടാരപ്പള്ളിയുടെ സിൽവർ ജൂബിലി ആഘോഷിച്ചു.

0
1500

റെജി പാറക്കൻ

മെൽബണ്‍ : കഴിഞ്ഞ 25 വർഷത്തെ വൈദിക ജീവിതത്തിന്റെ ഗദകാലസ്മരണകൾ അയവിറക്കി ഫാദർ സ്റ്റീഫൻ കണ്ടാരപ്പള്ളിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് മെൽബണിലെ ക്ലയിട്ടണിൽ തുടക്കമായി. സെന്റ്‌ മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ചാപ്ലയിനും മെൽബണ്‍ സീറോ മലബാർ രൂപതയുടെ കണ്‍സൽട്ടന്റ് അംഗവും ക്ലയിട്ടൻ സെന്റ്‌ പീറ്റേഴ്സ് പള്ളിയിലെ വികാരിയുമായ ഫാദർ സ്റ്റീഫൻ കണ്ടാരപ്പള്ളിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾ മെൽബണ്‍ രൂപതയുടെ മെത്രാൻ മാർ ബോസ്കോ പുത്തൂർ ഉദ്ഘാടനം ചെയ്തു.

9 2

വൈകുന്നേരം നാലരക്ക് ആരംഭിച്ച പരിശുദ്ധ കുർബാനക്ക് ഫാദർ സ്റ്റീഫൻ കണ്ടാരപ്പള്ളി മുഖ്യ കാർമ്മികത്വം വഹിച്ചു. ഫാദർ. തോമസ്‌ കൂന്പുക്കൻ, ഫാദർ. വിൻസെന്റ് മഠത്തിപറന്പിൽ, ഫാദർ. ജോസി കിഴക്കേ തലക്കൽ എന്നിവർ സഹകാർമ്മികരായിരുന്നു. തുടർന്ന് പാരീഷ് ഹാളിൽ നടന്ന അനുമോദന ചടങ്ങിലേക്ക് ഫാദർ സ്റ്റീഫൻ കണ്ടാരപ്പള്ളിയെ നടവിളിയോടെയും, ചെണ്ടമേളത്തോടെയും സ്വീകരിച്ചു. മെൽബണ്‍ ക്നാനായ കാത്തലിക് കോണ്ഗ്രസ്സിന്റെ പ്രസിഡന്റ്‌ സജി ഇല്ലിപ്പരമ്പിൽ, ക്നാനായ കാത്തലിക്മിഷൻ സെക്രെടറി സിജു അലെക്സ്, വിമൻസ് ഫോറം പ്രസിഡന്റ്‌ സോണിയാ ജോജി, കെ.സി.വൈ.എൽ. പ്രസിഡന്റ്‌ ജോയൽ ജോസഫ്‌, ക്നാനായ കാത്തലിക് കോണ്ഗ്രസ് സെക്രെടറി ജോ ചാക്കോ മുറിയൻമാലിയിൽ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. വിശ്വാസ സമൂഹത്തിന്റെ സ്നേഹോപഹാരം സെന്റ്‌ മേരീസ് ക്നാനായ കാത്തലിക് മിഷൻ ട്രെസ്റ്റി സ്റ്റീഫൻ ഓക്കാടൻ ഫാദർ സ്റ്റീഫൻ കണ്ടാരപ്പള്ളിക്ക് സമ്മാനിച്ചു.

1 (1)

NO COMMENTS

LEAVE A REPLY