വര്ഷങ്ങളായി ജോലിചെയ്തുവന്ന വ്യാജ നേഴ്‌സിനെ പിടികൂടി.

0
1872

അഡലൈഡ് : ഓസ്‌ട്രേലിയയിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്ത വ്യാജ നഴ്‌സ് പിടിയില്‍. നിക്കോളാസ് ക്രോഫോര്‍ഡ് എന്ന 32 കാരനാണ് പിടിയിലായത്. രജിസ്‌ട്രേഡ് നഴ്‌സെന്ന് അവകാശപ്പെട്ടാണ് ഇയാള്‍ ആശുപത്രികളില്‍ ജോലി ചെയ്തിരുന്നത്. റോയല്‍ ഡാര്‍വിന്‍ ആശുപത്രിയിലും ഇയാള്‍ ജോലി ചെയ്തിരുന്നു.

നോര്‍ത്തേണ്‍ ടെറിട്ടറി സുപ്രീംകോടതി ഇയാള്‍ക്ക് നാലുവര്‍ഷം തടവുശിക്ഷ വിധിച്ചു. വഞ്ചന, വ്യാജമായി രജിസ്റ്ററില്‍ കടന്നുകൂടല്‍, കൈയേറ്റം, അനധികൃതമായി മരുന്ന് നല്‍കല്‍ തുടങ്ങി പത്തു കേസുകളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. അടിയന്തര വകുപ്പില്‍ ജോലി ചെയ്തിരുന്ന മുന്‍ ജീവനക്കാരന്റെ പേരിലാണ് ഇയാള്‍ രജിസ്റ്ററില്‍ കടന്നുകൂടിയത്. അദ്ദേഹത്തിന്റെ യോഗ്യതകളും പ്രവര്‍ത്തി പരിചയവും തന്റെ പേരിലാക്കിയാണ് ഇയാള്‍ വ്യാജ നഴ്‌സായി കടന്നുകൂടിയത്.

ഓസ്‌ട്രേലിയയിലെ ഡേറ്റാബേസില്‍ ഹൈ ലെവല്‍ ഏജന്‍സി നഴ്‌സായി ഇയാള്‍ സ്വയം കടന്നുകൂടി. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റോയല്‍ ഡാര്‍വിന്‍ ആശുപത്രിയില്‍ അടിയന്തര വിഭാഗത്തില്‍ നഴ്‌സായി ജോലിക്കു കയറുന്നത്. കഴിഞ്ഞ വര്‍ഷം മേയിലാണ് ഇയാള്‍ പിടിയിലാവുന്നത്. ഓഗസ്റ്റില്‍ ഇയാളെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു.

NO COMMENTS

LEAVE A REPLY