വിക്ടോറിയയിൽ വീണ്ടും വ്യാജഡോക്ടർ പിടിയിൽ.

0
799

മെൽബൺ : മാനസികരോഗ വിദഗ്ധനെന്നു തെറ്റിദ്ധരിപ്പിച്ചു ചികിത്സ നടത്തിയ വിക്ടോറിയക്കാരന്‍ പിടിയില്‍. രജിസ്‌ട്രേഡ് സൈക്കോളജിസ്റ്റാണെന്നാണ് ഇയാള്‍ അവകാശപ്പെട്ടത്. ബന്ധുക്കളായ രണ്ടു യുവാക്കളെയാണ് ഇയാള്‍ ചികിത്സിച്ചിരുന്നത്. ഈ കേസില്‍ 15,000 ഡോളര്‍ പിഴയടയ്ക്കാന്‍ കോടതി വിധിച്ചിട്ടുണ്ട്.

മനഃശാസ്ത്രത്തില്‍ ബിരുദവും കൗണ്‍സിലിംഗില്‍ ബിരുദാനന്തര ബിരുദവുമുള്ള ഇയാള്‍ക്ക് മാനസിക രോഗ വിദഗ്ധന്‍ എന്ന നിലയില്‍ പ്രാക്ടീസ് ചെയ്യാനുള്ള രജിസ്‌ട്രേഷനില്ല. വ്യാജ അവകാശവാദത്തില്‍ ചികിത്സ നടത്തിയിരുന്ന ഇയാളെ പോലീസ് പിടികൂടി മേയ് 30 നാണ് മൂറാബിന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. നാലു മാസങ്ങളായി ചികിത്സ നടത്തിയിരുന്ന ഇയാള്‍ക്കെതിരേ മൂന്നു കേസുകളാണുണ്ടായിരുന്നത്. ഇതിനുമുൻപും പലതവണ വിക്ടോറിയയിൽ വ്യാജഡോക്ടര്മാരെ കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യമേഖലയിൽ വേണ്ടത്ര പരിശോധനകൾ ഇല്ലാത്തതാണ് വ്യാജഡോക്ടർമാർ പെരുകുന്നതിന് കാരണമാവുന്നതെന്ന് ഈ മേഖലയിലെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

NO COMMENTS

LEAVE A REPLY