ബിരുദധാരികൾക്ക് 18 മാസത്തേക്ക് ഓസ് ട്രേലിയയിൽ ജോലി ചെയ്യാൻ സബ് ക്ലാസ് 476 വിസ.

0
21376

മെൽബൺ : മറുനാടൻ സ്വപ്നങ്ങളുമായി നടക്കുന്ന മലയാളികളായ ബിരുദധാരികൾക്ക് ഏറെ പ്രതീക്ഷകൾ നല്കുന്ന സബ് ക്ലാസ് 476 വിസ ഓസ് ട്രേലിയയിൽ എത്തുവാൻ ആഗ്രഹിക്കുന്നവർക്ക് അനുഗ്രഹമാവും. യാതൊരു ബുദ്ധിമുട്ടും കൂടാതെ ഇത്തരക്കാർക്ക് 18 മാസത്തേക്ക് ഓസ് ട്രേലിയയിൽ എവിടെയും വന്ന് താമസിച്ചു ജോലി ചെയുന്നതിന് പരിപൂർണ്ണ സ്വാതന്ത്ര്യം നല്കുന്ന ഈ വിസ (സബ് ക്ലാസ് 476) മലയാളികളടക്കമുള്ള നിരവധി കുടിയേറ്റ മോഹികൾക്ക് പുത്തൻ പ്രതീക്ഷ നല്കുന്നു. ഈ കാലയിളവിനുള്ളിൽ അവർ ജോലി ചെയുന്ന സ്ഥാപനം അവർക്ക് സ്ഥിര വിസ നൽകുകയോ, മറ്റേതെങ്കിലും എമ്പ്ലോയർ വിസ നല്കുകയോ ചെയ്‌താൽ അവർക്ക് ആജീവനാന്തം കുടുംബത്തോടൊപ്പം ഇവിടെ താമസ്സിക്കുന്നതിനും, ഇവിടത്തെ പി.ആർ. സന്പാടിക്കുന്നതിനും സാധിക്കുമെന്ന പ്രത്യേകതകൂടി ഈ വിസക്കുണ്ട്. ഓസ് ട്രേലിയയിൽ തന്നെ ഇപ്പോൾ പഠനം പൂർത്തിയാക്കി വിസക്ക് കാത്തിരിക്കുന്നവർക്കും അടുത്ത 18 മാസത്തേക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ ഇവിടെ കഴിയുന്നതിന് സാധിക്കുമെന്നതും ഈ വിസയുടെ പ്രത്യേകതയാണ്. ഈ വിസക്ക് യാതൊരു വിധ സ്പോൻസർഷിപ്പും (എമ്പ്ലോയരുടെയോ, സംസ്ഥാനത്തിന്റെയോ, പ്രാദേശികമായതോ) ആവശ്യമില്ല എന്നതും ഉദ്യോഗാര്ധികൾക്ക് ആശ്വാസം പകരുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0061404380456 എന്ന നന്പരിൽ ബന്ധപ്പെടാവുന്നതാണ്.

കഴിഞ്ഞ 24 മാസത്തിനുള്ളിൽ (രണ്ടു വർഷത്തിനിടയിൽ) ഓസ് ട്രേലിയയിൽ നിന്നോ മാറ്റ് ഏതെങ്കിലും രാജ്യത്തുനിന്നോ ഉള്ള അന്താരാഷ്‌ട്ര യൂണിവേഴ്സിറ്റികളിൽ നിന്നും എഞ്ചിനീയരിംഗ് ബിരുദമോ ബിരുദാനന്തര ബിരുദമോ സന്പാടിച്ചവർക്കാണ് ഈ അസുലഭാവസരം കൈവന്നിരിക്കുന്നത്.

മുഖ്യ അപേക്ഷകന് വേണ്ട യോഗ്യതകൾ :
1) കഴിഞ്ഞ 24 മാസത്തിനകം എഞ്ചിനീയരിംഗ് ബിരുദമോ ബിരുദാനന്തര ബിരുദമോ സന്പാടിച്ചവരായിരിക്കണം.
2) ഓസ് ട്രേലിയൻ ലെജിസ്ലേറ്റീവ് ഇൻസ്ട്രമെന്റിൽ പ്രതിപാദിച്ചിരിക്കുന്ന യൂണിവേഴ്സിറ്റി യിൽ നിന്നായിരിക്കണം ബിരുദം നേടിയത്.
3) പ്രായം 31 വയസ്സിനുള്ളിൽ ആയിരിക്കണം.
4) ഇംഗ്ലിഷ് പ്രാവീണ്യം IELTS ഓവറോൾ ആറും, ഓരോന്നിനും അഞ്ചും (തത്തുല്യമായ മറ്റു യോഗ്യതയോ) സ്കോർ വാങ്ങിയിരിക്കണം.

ലെജിസ്ലേറ്റീവ് ഇൻസ്ട്രമെന്റിൽ പ്രതിപാദിച്ചിരിക്കുന്ന ഇന്ത്യയിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ
1) അണ്ണാ യൂണിവേഴ്സിറ്റി , ചെന്നൈ
2) ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, വാരണാസി.
3) IIS ബംഗ്ലൂർ
4) IIT ഖാരങ്ങ്പൂർ
5) ഇന്ത്യൻ സ്കൂൾ ഓഫ് മൈൻസ്, ധംബാദ്
6) വാഷിംഗ് ന്റൻ അക്ക്വാഡു അംഗീകൃത കോഴ്സുകൾ.
ഈ വിസയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ഇമിഗ്രേഷൻ സേവനങ്ങൾക്കും മെൽബണിലെ അംഗീകൃത മൈഗ്രേഷൻ എജെന്റ് ആയ മരിയ ജോമെറ്റുമായി 0061404380456 എന്ന നന്പരിൽ ബന്ധപ്പെടാവുന്നതാണ്.

 

13307279_1749036655366280_996981253551831420_n

NO COMMENTS

LEAVE A REPLY