എന്റെ കേരളം ഓണാഘോഷം സെപ്റ്റംബർ 3ന് മെൽബണിൽ

0
429

പോൾ സെബാസ്റ്റ്യൻ
മെൽബൺ: കലാ-സാസ്‌കാരിക രംഗത്ത് പുത്തൻ ചുവടുവയ്പുകളുമായി മെൽബണിൽ വളർന്നു വരുന്ന എന്റെ കേരളം ഓസ്‌ട്രേലിയായുടെ ഈ വർഷത്തെ ഓണാഘോഷം ‘നമ്മുടെ ഓണം’ സെപ്റ്റംബർ 3ന് (ഞായറാഴ്ച) ബ്രോഡ്‌മെഡോസ് പെനോല കോളേജ് കാമ്പസിൽ (29 ഗിബ്‌സൺ സ്ട്രീറ്റ്, ബ്രോഡ്‌മെഡോസ്) വച്ച് നടത്തപ്പെടുന്നു. രാവിലെ 9.30ന് പ്രഭാതഭക്ഷണത്തോടെ ആരംഭിക്കുന്ന ഓണാഘോഷത്തിന്റെ ഉദ്ഘാടനം ഹ്യും കൗൺസിൽ മേയർ ഡ്രൂ ജെസോപ്പ് നിർവ്വഹിക്കും. തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി രസകരമായ വിവിധ മത്സരങ്ങളും നാടൻ കലാരൂപങ്ങളും ചെണ്ടമേളവും പുലികളിയും തിരുവാതിരയും ഓണപ്പാട്ടുകളും ഉൾപ്പെടെ വിവിധ കലാപരിപാടികളും അരങ്ങേറും. ഗ്രഹാതുരത്വമുണർത്തുന്ന കേരനാടിന്റെ രുചികൂട്ടങ്ങളുമായി വിഭവസമൃദ്ധമായഓണസദ്യ ആഘോഷത്തിന്റെ മാറ്റു കൂട്ടും. ഈ ഓണം എന്റെ കേരളത്തോടൊപ്പം ആഘോഷിക്കാൻ മെൽബണിലെ എല്ലാ മലയാളി കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. ‘നമ്മുടെ ഓണ’ത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ഓണാഘോഷത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യുന്നതിനായി ആഘോഷവേദിയായ പെനോല കോളേജ് കാമ്പസിൽ അന്നേദിവസം സൗകര്യമുണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ജോസ്: 0423 860 ൨൦൪, അഷ്‌റഫ്: 0469 824 716, ആൽഫ്രഡ്: 0432 176 871, ജെസു: 0425 185 050 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

NO COMMENTS

LEAVE A REPLY