വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവിന് പുതിയ പദ്ധതിയുമായി സർക്കാർ

0
704
കോഴ്‌സ് ഫീസിനായി സര്‍ക്കാര്‍ ലോണുകള്‍ എടുത്തിട്ടുള്ള ബിരുദധാരികള്‍ക്കായി പുതിയ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ബിരുദധാരികള്‍ക്ക് തങ്ങളുടെ റിട്ടയര്‍മെന്റ് സമ്പാദ്യത്തില്‍നിന്ന് ലോണ്‍ തുക അടയ്ക്കാനുള്ള പദ്ധതിക്കാണ് ട്രഷറര്‍ സ്‌കോട്ട് മോറിസണ്‍ രൂപം നല്‍കുന്നത്. പഠനത്തിനായി സര്‍ക്കാര്‍ ലോണ്‍ എടുത്തിരിക്കുന്ന യുവാക്കളായ ബിരുദധാരികള്‍ക്ക് കുടുംബ ബജറ്റിനൊപ്പം ലോണും ഒരു സമ്മര്‍ദത്തിനു കാരണമായിരുന്നു. ഹയര്‍ എഡ്യൂക്കേഷന്‍ ലോണ്‍ പ്രോഗ്രാമില്‍നിന്ന് കടമെടുത്തിരിക്കുന്ന യുവാക്കളെയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ലിബറല്‍ സെനറ്റര്‍ ക്രിസ് ബാക്ക് പറഞ്ഞു.
വിരമിക്കല്‍ ആനുകൂല്യത്തിനായുള്ള സമ്പാദ്യത്തില്‍നിന്ന് ലോണ്‍ അടഞ്ഞുപോകുമ്പോള്‍ യുവാക്കളായ തൊഴിലാളികള്‍ക്ക് ആശ്വാസമാകും. പിന്നീട് വിരമിക്കല്‍ സമ്പാദ്യം വര്‍ധിപ്പിക്കാന്‍ സാധിക്കും. ഇത് വിരമിക്കല്‍ സമയത്ത് അവര്‍ക്ക് ആശ്വാസമാകും. പദ്ധതി പ്രാവര്‍ത്തികമായാല്‍ സര്‍ക്കാരിനും ഇത് പ്രയോജനപ്രദമാകും. ഇതിലൂടെ 500 ദശലക്ഷത്തിലധികം സമ്പാദിക്കാന്‍ സര്‍ക്കാരിനുമാകും. കഴിഞ്ഞവര്‍ഷം ഹെല്‍പ് ലോണിനായി 30 ലക്ഷം കോടി ഡോളറാണ് സര്‍ക്കാര്‍ അനുവദിച്ചത്. അടുത്ത വര്‍ഷം ലോണ്‍ തുക വര്‍ധിക്കാനുള്ള സാധ്യതയാണുള്ളത്. 50 ലക്ഷം കോടിയില്‍ കൂടുതല്‍ ഹെല്‍പ് ലോണിനായി വേണ്ടിവരുമെന്നാണ് കണക്കുകൂട്ടുന്നത്. പാര്‍ലമെന്റിന്റെ ഇരുസഭകള്‍ക്കും പുതിയ പദ്ധതിയോട് യോജിപ്പാണെന്നാണ് റിപ്പോര്‍ട്ട്.

NO COMMENTS

LEAVE A REPLY