സംഗീത പരുപാടി നടന്ന വേദിയിൽ മയക്കുമരുന്ന് വിതരണം: രണ്ടുപേര്‍ പിടിയില്‍

0
1221
[ File # csp10835386, License # 2239647 ] Licensed through http://www.canstockphoto.com in accordance with the End User License Agreement (http://www.canstockphoto.com/legal.php) (c) Can Stock Photo Inc. / Mawer

മെൽബണ്‍ :മയക്കുമരുന്ന് വിതരണം നടത്തിയ രണ്ടുപേര്‍ പോലീസ് നടത്തിയ പരിശോധനയില്‍ പിടിയിലായി. മയക്കുമരുന്ന് കൈവശം വച്ചതിനും വില്‍പന നടത്തിയതിനും പോര്‍ട്ട് സ്റ്റീഫന്‍സ് പോലീസ് രണ്ടുപേര്‍ക്കെതിരേ കേസെടുത്തു. ഒരു പ്രാദേശിക സംഗീത ഫെസ്റ്റിവലിനോട് അനുബന്ധിച്ചാണ് മയക്കുമരുന്ന് വില്‍പന നടന്നത്. മോന്‍കിറായ് താഴ്‌വരയിലെ ഒരു റിസോര്‍ട്ടിലായിരുന്നു നാലുദിവസം നീണ്ടുനിന്ന സബ്‌സോണിക് എന്ന സംഗീത ഫെസ്റ്റിവല്‍ നടന്നത്. ഓരോദിവസവും 3200 പേര്‍ സംഗീത ഫെസ്റ്റിവലിന് എത്തിയിരുന്നു. ഫെസ്റ്റിവല്‍ സുരക്ഷിതമായിരിക്കാന്‍ പോലീസ് സുരക്ഷാ നടപടി സ്വീകരിച്ചിരുന്നു.

ശനിയാഴ്ച 22 കാരനായ യുവാവിനെ മയക്കുമരുന്നുമായി പോലീസ് ഡ്രഗ് ഡോഗ് തടയുകയായിരുന്നു. ഇയാളില്‍നിന്ന് നിരവധി മയക്കുമരുന്നുകളും പണവും പോലീസ് പിടിച്ചെടുത്തു. നിരോധിച്ച മയക്കുമരുന്ന് കൈവശം വച്ചതിനും വില്‍പന നടത്തിയതിനുമുള്‍പ്പെടെ ഏഴു കുറ്റങ്ങള്‍ക്കാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. 24 കാരനായ വിക്ടോറിയന്‍ യുവാവിനെയും പോലീസ് ഡോഗാണ് തടഞ്ഞത്. ഇയാളില്‍നിന്ന് കഞ്ചാവ്, മയക്കുമരുന്ന് ഗുളികകള്‍, കൊക്കൈയ്ന്‍ മുതലായവ പിടിച്ചെടുത്തു. രണ്ടുപേര്‍ക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജനുവരിയില്‍ റെയ്മണ്ട് ടെറസ് ലോക്കല്‍ കോടതിയില്‍ ഇരുവരും ഹാജരാകണം. സംഗീത ഫെസ്റ്റിവല്‍ നടക്കുന്ന പ്രദേശത്ത് പോലീസ് പരിശോധന കര്‍ശനമാക്കുമെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ അലന്‍ ജാന്‍സണ്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY