പ്രമുഖ ഹൈന്ദവ സൈദ്ധ്യാന്തികൻ ഡോക്ടർ. എൻ. ഗോപാലകൃഷ്ണൻ ഓസ്ട്രേലിയയിൽ എത്തുന്നു.

0
2361

മെൽബണ്‍ : പ്രമുഖ ഹൈന്ദവ സൈദ്ധ്യാന്തികനും വാഗ്മിയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈന്റിഫിക് ഹെറിട്ടേജിന്റെ സ്ഥാപകനുമായ ഡോക്ടർ. എൻ. ഗോപാലകൃഷ്ണൻ പത്തു ദിവസത്തെ സന്ദർശനത്തിനായി ഓസ്ട്രേലിയയിൽ എത്തുന്നു. സംസ്കൃതി – 2016 എന്ന പേരിൽ 2016 മാർച്ച് 10 മുതൽ 20 വരെ വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിക്കുന്ന ഹൈന്ദവ നവോദ്ധാന സംഗമത്തിൽ വിവിധ വിഷയങ്ങളിൽ അദ്ദേഹം പ്രഭാഷണം നടത്തും.

മാർച്ച് 10 വ്യാഴാഴ്ച അഡലൈഡിൽ എത്തുന്ന ഡോക്ടർ ഗോപാലകൃഷ്ണന് അഡലൈഡിലെ ഹൈന്ദവസമൂഹം ഗംഭീര സ്വീകരണം നല്കും. തുടർന്ന് മാർച്ച് 11 വെള്ളിയാഴ്ച അഡലൈഡിലും, മാർച്ച് 12 ശനിയാഴ്ച സിഡ്നിയിലും, മാർച്ച് 13 ഞായറാഴ്ച മെൽബണിലും, മാർച്ച് 17, 18,19 തീയതികളിൽ ക്യൂൻസ് ലാന്റിലും മാർച്ച് 20 നു പെർത്തിലും വിവിധ ഹൈന്ദവ സമൂഹങ്ങൾ സംഘടിപ്പിക്കുന്ന പരുപാടികളിൽ സംബന്ധിക്കുന്ന അദ്ദേഹം 21 നു തിരികെ നാട്ടിലേക്ക് മടങ്ങും. കൂടുതൽ വിവരങ്ങൾക്കും ഓരോ പ്രദേശങ്ങളിലെയും പരുപാടികളെക്കുറിച്ചും അറിയുന്നതിന് അരുണ്‍ (സിഡ്നി -0405250111) ശ്രീകുമാർ (മെൽബണ്‍ – 0403595702) എന്നീ നന്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

NO COMMENTS

LEAVE A REPLY