ലോകജനതയെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിറുത്തിയ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ അപ്രതീക്ഷിത വിജയം നേടിയെടുത്ത ട്രംപ് എതിരാളികളുടെ ആരോപണങ്ങളുടെ മുനയൊടിച്ചു. ഒരുവേള തന്റെ പാർട്ടിയുടെ പരന്പരാഗത വോട്ടുകൾ പോലും തനിക്കു കിട്ടില്ലെന്ന എതിരാളികളുടെ പ്രചാരണത്തെ പോലും അപ്രസക്തമാക്കുന്ന തിളക്കമാർന്ന വിജയമാണ് ട്രംപ് നേടിയെടുത്തത്. അമേരിക്കൻ ചരിത്രത്തിൽ തന്നെ ഒരു റിപ്പബ്ലിക്കൻ സ്ഥാനാർഥിക്കു ലഭിക്കുന്ന വൻ ജനകീയ പിന്തുണ കണ്ടു വിറങ്ങലിച്ച് നിൽക്കുകയാണ് ഡെമോക്രാറ്റിക് പാർട്ടിയും ഒപ്പം ഹിലാരി ക്ലിന്റണും. അമേരിക്കയുടെ 45 ാമത് പ്രസിഡന്റായാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും പ്രമുഖ വ്യവസായിയുമായ ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത്. 538 അംഗ ഇലക്ടറല്‍ വോട്ടില്‍ 276 വോട്ട് നേടിയാണ് ട്രംപ് വിജയകിരീടമണിഞ്ഞത്. 218 വോട്ടുകളെ ഹില്ലരി ക്ലിന്റന് നേടാനായുള്ളൂ. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും പ്രായം ചെന്ന പ്രസിഡന്റാണ് 70 കാരനായ ട്രംപ്. മാര്‍ക്ക് പെന്‍സാണ് പുതിയ വൈസ് പ്രസിഡന്റ്.
ആദ്യ വനിതാ പ്രസിഡന്റെന്ന ചരിത്രം സൃഷ്ടിക്കാനുള്ള ആവേശത്തിലായിരുന്നു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച ഹില്ലരി ക്ലിന്റന്. എന്നാല്‍ ഹില്ലരിയുടെ തോല്‍വിയോടെ തുടര്‍ച്ചയായ എട്ടുവര്‍ഷത്തെ ഡെമോക്രാറ്റിക് ഭരണത്തിന് അവസാനമായി. ഒഹായോ, പെന്‍സില്‍വാനിയ, നോര്‍ത്ത് കരോലിന എന്നിവിടങ്ങളില്‍നിന്ന് നേടിയ 82 സീറ്റുകളാണ് ട്രംപിന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചത്. പല സംസ്ഥാനങ്ങളിലും ട്രംപിന് അപ്രതീക്ഷിത വിജയമാണ് ലഭിച്ചത്. ഹില്ലരിക്കൊപ്പമെന്ന് കരുതിയ പല സംസ്ഥാനങ്ങളും അവസാന നിമിഷം ട്രംപിനെ പിന്തുണച്ചു.
ഏറ്റവും മികവുറ്റതൊഴിച്ച് മറ്റൊന്നിനും അമേരിക്ക വഴങ്ങില്ലെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. വിദേശരാജ്യങ്ങളെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും വ്യത്യസ്തമാണ്. അമേരിക്കയുടെ താല്പര്യങ്ങള്ക്ക് മുന്‍ഗണന നല്‍കുമെന്നും മറ്റു രാജ്യങ്ങളോട് മാന്യമായി ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യങ്ങള്‍ തമ്മില്‍ ശത്രുതയല്ല, മറിച്ച് എല്ലാവര്ക്കും പൊതുവായ ലക്ഷ്യമാണുണ്ടാകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്കയെ വീണ്ടും മഹത്തരമാക്കുമെന്ന ട്രംപിന്റെ വാഗ്ദാനമാണ് ജനങ്ങളെ ആകര്‍ഷിച്ചത്. ആഗോളവത്കരണവും വിവിധ സംസ്കാരങ്ങളും അമേരിക്കന്‍ ജനതയെ അന്യരാക്കിയപ്പോഴും തകര്‍ന്ന മാനസികാവസ്ഥയിലായപ്പോഴും ജനങ്ങളുടെ ആവശ്യങ്ങള്‍ക്കു പരിഹാരം കാണാന്‍ വാഷിംഗ്ടണിനായില്ലെന്ന് അതൃപ്തിയോടെ ജനങ്ങള്‍ അഭിപ്രായപ്പെടുന്നു. ട്രംപിന്റെ നേതൃത്വത്തില്‍ അമേരിക്കയില്‍ വലിയ മാറ്റങ്ങളാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. യുഎസ് സെനറ്റിലെ ആദ്യ ഇന്ത്യന്‍ വനിതാ സെനറ്ററായി ഡമോക്രാറ്റ് സ്ഥാനാര്‍ഥി കമല ഹാരീസ് തെരഞ്ഞെടുക്കപ്പെട്ടു. 2017 ജനുവരി 20 ട്രംപ് യുഎസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കും.