കാത്തലിക് സ്‌കൂളിൽ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് കളിക്കുന്നതിനു വിലക്ക്

0
596

മെൽബൺ : പ്രൈമറി സ്‌കൂളിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് കളിക്കുന്നതിന് സ്‌കൂള്‍ അധികൃതര്‍ വിലക്കേര്‍പ്പെടുത്തി. നാറെ വാറെനിലെ ഡോണ്‍ ബോസ്‌കോ കത്തോലിക്കാ പ്രൈമറി സ്‌കൂള്‍ അധികൃതരാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ചും ആറും വയസുള്ള കുട്ടികള്‍ ഒരുമിച്ച് കളിക്കുന്നത് നിരോധിക്കുന്നതായി കഴിഞ്ഞ ദിവസം അടിയന്തരമായി വിളിച്ചുചേര്‍ത്ത സ്‌കൂള്‍ അസംബ്ലിയില്‍ അധികൃതര്‍ വ്യക്തമാക്കി.

സ്‌കൂള്‍ അധികൃതരുടെ നീക്കം ഏറെ വിമര്‍ശനങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. ലൈംഗികതയെന്ന ലേബലില്‍ സ്‌കൂള്‍ അധികൃതര്‍ നടപ്പാക്കിയിരിക്കുന്ന ഈ തീരുമാനത്തിനെതിരേ മാതാപിതാക്കള്‍ രോഷാകുലരായി രംഗത്തെത്തിയിട്ടുണ്ട്. സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം മാതാപിതാക്കളെ നേരിട്ട് അറിയിച്ചിട്ടില്ല. മിക്ക മാതാപിതാക്കളും മക്കളില്‍നിന്നാണ് സ്‌കൂള്‍ തീരുമാനം അറിഞ്ഞത്. മുതിര്‍ന്ന കുട്ടികളുടെ ലൈംഗിക സമീപനങ്ങള്‍ നിയന്ത്രിക്കാന്‍ ഇത്തരം നിയന്ത്രണങ്ങള്‍ ആവശ്യമാണെങ്കിലും കൊച്ചുകുട്ടികള്‍ക്ക് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്നാണ് മാതാപിതാക്കളുടെ വാദം. നിരവധി മാതാപിതാക്കള്‍ സ്‌കൂളിലെത്തി പ്രിന്‍സിപ്പാളുമായി വാക്കേറ്റമുണ്ടായിട്ടുണ്ട്.

NO COMMENTS

LEAVE A REPLY