മറ്റൊരു നടികൂടി കുടുംബം ഉപേക്ഷിക്കുന്നു. ദിവ്യ ഉണ്ണി വിവാഹമോചനത്തിന്.

0
2344

നടിയും നര്‍ത്തകിയുമായ ദിവ്യാ ഉണ്ണി വിവാഹമോചിതയാകുന്നു. ഭര്‍ത്താവ് സുധീറില്‍ നിന്നുംവേര്‍പിരിഞ്ഞതായും ഇനിയുള്ള ജീവിതം തന്റെ മക്കള്‍ക്ക് വേണ്ടിയാണെന്നും ദിവ്യാ ഉണ്ണി പറയുന്നു. ഒരു വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ദിവ്യാ ഉണ്ണി മനസ് തുറന്നത്.

ജീവിതത്തില്‍ ഏറെ തളര്‍ന്ന നിമിഷങ്ങളിലൂടെയാണ് കടന്നുപോയതെന്ന് ദിവ്യ അഭിമുഖത്തില്‍ പറയുന്നു. പലപ്പോഴും കൂട്ടുകാരോട് പോലും വേര്‍പിരിയുമ്പോള്‍ ഏറെ സങ്കടം അനുഭവിച്ചിരുന്നു. ജീവിതാവസാനം വരെ നീണ്ടു നില്‍ക്കേണ്ട ബന്ധം ഇടയ്ക്ക് അവസാനിപ്പിക്കേണ്ടി വരുന്നത് തനിക്ക് ഏറെ ദു:ഖം ഉണ്ടാക്കുന്നതായി ദിവ്യ അഭിമുഖത്തില്‍ പറയുന്നു.

അടുത്തിടെ ഒരു ചാനലിലെ പരിപാടിയില്‍ താന്‍ അമേരിക്കന്‍ വാസം അവസാനിപ്പിക്കുന്നതായും ഇനി സിനിമയില്‍ സജീവമാകുന്നതായും ദിവ്യാ ഉണ്ണി പറഞ്ഞിരുന്നു. എന്നാല്‍ വിവാഹമോചനത്തിന്റെ സൂചനകളൊന്നും നല്‍കിയിരുന്നില്ല.

divya-1

2002-ലായിരുന്നു അടുത്ത ബന്ധു കൂടിയായ ഡോ. സുധീര്‍ ശേഖറുമായുള്ള ദിവ്യാ ഉണ്ണിയുടെ വിവാഹം. വിവാഹത്തിന് ശേഷം ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ സ്ഥിരതാമസമാക്കിയിരുന്നു. അവിടെ ദിവ്യാ ഉണ്ണിക്ക് സ്വന്തമായി ഒരു നൃത്തവിദ്യാലയവും ഉണ്ടായിരുന്നു. ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്ന പേരില്‍ ദിവ്യ ആരംഭിച്ച നൃത്തവിദ്യാലയത്തില്‍ നിരവധി കുട്ടികള്‍ നൃത്തം അഭ്യസിക്കുന്നുണ്ട്. അമേരിക്കന്‍ ജാലകം എന്ന ടെലിവിഷന്‍ പരിപാടിയുടെ അവതാരകയായും ദിവ്യ പ്രവര്‍ത്തിച്ചിരുന്നു. അര്‍ജ്ജുന്‍, മീനാക്ഷി എന്നിവരാണ് മക്കള്‍.

കൊച്ചി സ്വദേശിയായ ദിവ്യാ ഉണ്ണി ബാലതാരമായാണ് സിനിമയില്‍ എത്തിയത്. ദിലീപ് നായകനായ കല്യാണസൗഗന്ധികത്തിലാണ് ദിവ്യ ആദ്യമായി നായികയാകുന്നത്. പ്രണയവര്‍ണങ്ങള്‍, ചുരം,ഫ്രണ്ട്‌സ്, ആകാശഗംഗ, ഉസ്താദ്, വര്‍ണ്ണപ്പകിട്ട് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ ദിവ്യാ ഉണ്ണിയായിരുന്നു നായിക.മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായ അറുപതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ദിവ്യാ ഉണ്ണി അവസാനമായി അഭിനയിച്ചത് 2013-ല്‍ പുറത്തിറങ്ങിയ മുസാഫിര്‍ എന്ന ചിത്രത്തിലാണ്. അതിഥി വേഷത്തിലാണ് ചിത്രത്തില്‍ ദിവ്യയെത്തിയത്.

NO COMMENTS

LEAVE A REPLY