പെർത്തിൽ നിന്നും ഇന്ത്യയിലേക്ക് നേരിട്ട് ഫ്ലൈറ്റ് സർവീസ് ഉടൻ ഉണ്ടാകുമെന്നു മന്ത്രി.

0
2417

പെർത്ത് : വിനോദ സഞ്ചാര വികസനത്തിന്റെ ഭാഗമായി ഇന്ത്യയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്ന് വെസ്റ്റ് ഓസ്‌ട്രേലിയന്‍ ടൂറിസം മന്ത്രി പോള്‍ പപാലിയ വ്യക്തമാക്കി. ജപ്പാനിലെ ടോക്കിയോയില്‍നിന്ന് പെര്‍ത്തിലേക്ക് നേരിട്ട് വിമാനസര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള സുപ്രധാന നടപടികള്‍ ആരംഭിച്ചതായി മന്ത്രി പറഞ്ഞു. ജപ്പാന്‍ സന്ദര്‍ശനത്തിനുശേഷം മന്ത്രി അടുത്ത ദിവസമാണ് പെര്‍ത്തില്‍ മടങ്ങിയെത്തിയത്. ജപ്പാനില്‍നിന്ന് നേരിട്ട് വിമാനസര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള പ്രാരംഭ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ജപ്പാന്‍ സംഘം ഓസ്‌ട്രേലിയ സന്ദര്‍ശിക്കും.

ടൂറിസം മേഖലയില്‍ തന്റെ അടുത്ത ലക്ഷ്യം ഇന്ത്യയുമായുള്ള ബന്ധമാണെന്ന് പപാലിയ വ്യക്തമാക്കി. എല്ലാ ദിവസവും ഇന്ത്യയിലേക്കും തിരിച്ച് ഓസ്‌ട്രേലിയയിലേക്കും വിമാന സര്‍വീസ് നടത്തുന്നതിന് മുന്‍കൈയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ടൂറിസം മേഖലയില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് മന്ത്രി പറഞ്ഞു. ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യ വലിയ സാധ്യതകളുള്ള രാജ്യമാണ്. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലെ ജനസംഖ്യയില്‍ നല്ലൊരു ശതമാനവും ഇന്ത്യാക്കാരാണ്. ഇന്ത്യയിലേക്ക് വിമാന സര്‍വീസ് നടത്തുന്നത് ലാഭകരമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. തങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കാന്‍ പോകുമെന്നതിനാല്‍ വിമാന സര്‍വീസ് ലാഭകരമായിരിക്കും.

നേരിട്ടുള്ള വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നത് സന്ദര്‍ശകരുടെ എണ്ണം രണ്ടിരട്ടിയോ മൂന്നിരട്ടിയോ ആയി വര്‍ധിക്കുമെന്നാണ് പപാലിയ കണക്കുകൂട്ടുന്നത്. നേരിട്ടുള്ള കൂടുതല്‍ വിമാനസര്‍വീസുകള്‍ ആരംഭിക്കുന്നത് സംസ്ഥാനത്തെ ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍ എന്നിവ നിറയ്ക്കുമെന്നും ഇത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. മുന്‍ സര്‍ക്കാര്‍ ടൂറിസം രംഗത്തെ സാധ്യതകള്‍ വേണ്ടത്ര പ്രയോജനപ്പെടുത്തിയില്ലെന്ന് ടൂറിസം മന്ത്രി പോള്‍ പപാലിയ ആരോപിച്ചു.

NO COMMENTS

LEAVE A REPLY