എസ്.ബി.എസ്.റേഡിയോ പ്രൊഡ്യൂസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

0
806

സിഡ്‌നി : ഓസ്‌ട്രേലിയയിലെ പൊതുമേഖലാ മാധ്യമസ്ഥാപനമായ എസ് ബി എസിന്റെ മലയാളം വിഭാഗത്തില്‍ ഡിജിറ്റല്‍ കണ്ടന്റ് പ്രൊഡ്യൂസര്‍ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ പ്രാവീണ്യവും, മികച്ച ഡിജിറ്റല്‍ സാങ്കേതികത്തികവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. എസ് ബി എസ് മലയാളം പരിപാടിയുടെ ഓണ്‍ലൈന്‍ സാന്നിദ്ധ്യം കൂടുതല്‍ വിപുലീകരിക്കുകയും, പരിപാടിയെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി കൂടുതല്‍ പേരിലേക്കെത്തിക്കുകയുമാണ് ഡിജിറ്റല്‍ കണ്ടന്റ് പ്രൊഡ്യൂസറുടെ ഉത്തരവാദിത്തം. എസ് ബി എസ് മലയാളം  എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ക്കും റേഡിയോ അവതാരകര്‍ക്കും പ്രൊഡക്ഷന്‍ ടീമിനുമൊപ്പം ചേര്‍ന്നാണ് ഡിജിറ്റല്‍ പ്രൊഡ്യൂസര്‍ പ്രവര്‍ത്തിക്കേണ്ടത്.

 

അപേക്ഷകനുണ്ടാവേണ്ട സാങ്കേതിക പരിജ്ഞാനം : വെബ് കണ്ടന്റ്, ഗ്രാഫിക്‌സ്, സോഷ്യല്‍ വീഡിയോകള്‍, ചിത്രഗാലറികള്‍, ഓണ്‍ലൈന്‍ പോള്‍ തുടങ്ങിയവ തയ്യാറാക്കുക, എസ് ബി എസ് മലയാളത്തിന്റെ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഉള്ളടക്കം തയ്യാറാക്കുക., ഫോട്ടോഷോപ്പ്, ഓഡിയോ-വീഡിയോ എഡിറ്റിംഗ് സാങ്കേതികവിദ്യ എന്നിവ അറിഞ്ഞിരിക്കണം. ജേര്‍ണലിസത്തിലും റേഡിയോ പ്രക്ഷേപണത്തിലുമുള്ള മുന്‍പരിചയവും അഭികാമ്യം. കൂടുതല്‍ വിവരങ്ങള്‍ക്കും ഡ്യൂട്ടി സ്റ്റേറ്റ്‌മെന്റിനും എസ് ബി എസ് മലയാളം എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ദീജു ശിവദാസിനെ ഈമെയിലിൽ ബന്ധപ്പെടുക.

Email: Deeju.Sivadas@sbs.com.au. സിഡ്‌നിയിലോ മെല്‍ബണിലോ ഉള്ള എസ് ബി എസ് ഓഫീസിലായിരിക്കും ഡിജിറ്റല്‍ പ്രൊഡ്യൂസര്‍ പ്രവര്‍ത്തിക്കേണ്ടത്. നവംബര്‍ 24ന് മുമ്പ് അപേക്ഷകള്‍ സമർപ്പിച്ചിരിക്കണം. ഈ തസ്തികയുടെ കൂടുതല്‍ വിശദാംശങ്ങള്‍ അറിയാനും അപേക്ഷ സമര്‍പ്പിക്കാനും SBS Radio Jobs പേജ് ഇവിടെ സന്ദര്‍ശിക്കാവുന്നതാണ്.

NO COMMENTS

LEAVE A REPLY