റഗ്ബി ലീഗ് താരം ജെയിംസ് മരിച്ചത് കളിക്കിടയിലെന്നു മൊഴി.

0
513

ബ്രിസ്‌ബേൻ : ക്വീന്‍സ് ലാന്‍ഡിലെ റഗ്ബി ലീഗ് കളിക്കാരന്‍ മരിച്ചത് കളിക്കിടെയുണ്ടായ അപകടത്തെത്തുടര്‍ന്നെന്ന് മൊഴി. ജെയിംസ് ആക്കെര്‍മാന്‍ എന്ന റഗ്ബി കളിക്കാരനാണ് കളിക്കിടെ പരിക്കേറ്റ് മരിച്ചത്. ഇദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള കൊറോണര്‍ അന്വേഷണത്തിലാണ് വിവാദമായ ഈ വെളിപ്പെടുത്തല്‍. ക്വീന്‍സ് ലാന്‍ഡ് കപ്പിനുവേണ്ടി സണ്‍ഷൈന്‍ കോസ്റ്റ് ഫാല്‍ക്കണുവേണ്ടി കളിക്കുകയായിരുന്നു ജെയിംസ്. നോര്‍ത്ത് ഡെവിള്‍സായിരുന്നു എതിര്‍ ടീം.

2015 ജൂണിലായിരുന്നു ജെയിംസിന്റെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്. കളിക്കിടെ എതിര്‍ ടീമിലെ കളിക്കാരന്‍ തോളുകൊണ്ട് ജെയിംസിനെ ഇടിച്ചുവീഴ്ത്തുകയായിന്നു. കളിക്കളത്തില്‍ താഴെവീണ ജെയിംസ് അബോധാവസ്ഥയിലായി. കളിക്കളത്തില്‍വച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം ആശുപത്രിലിലേക്കു മാറ്റി. കുറച്ചു ദിവസങ്ങള്‍ക്കുശേഷം ഇദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

രണ്ടുകുട്ടികളുടെ പിതാവായ ജെയിംസിന്റെ പ്രധാന രക്തക്കുഴലുകള്‍ക്ക് പൊട്ടലുണ്ടാവുകയും പക്ഷാഘാതമായി മാറുകയുമായിരുന്നു. ജെയിംസിനു പരിക്കേല്‍ക്കാനുള്ള സാഹചര്യങ്ങള്‍ കൊറോണര്‍ വിലയിരുത്തും. ജെയിംസിന്റെ മരണത്തിനുത്തവാദികളായാവര്‍ക്കെതിരേ നിയമനടപടി സ്വകീരിക്കും.

NO COMMENTS

LEAVE A REPLY