നാഴികമണികൾ ഞായറാഴ്ച ഒരു മണിക്കൂർ മുന്നോട്ടു തിരിക്കും.

0
1649
മെൽബണ്‍ : വേനൽക്കാലത്തിന്റെ വരവ് അറിയിച്ചുകൊണ്ട്‌ ഓസ്ട്രേലിയൻ നാഴികമണികൾ ഒക്ടോബർ 4 ഞായറാഴ്ച ഒരു മണിക്കൂർ മുന്നോട്ടു തിരിക്കും. വെളുപ്പിന് രണ്ടു മണി സമയമാവുമ്പോൾ സൂചി ഒരു മണിക്കൂർ മുന്നോട്ട് തിരിച്ചു വച്ച് 3 മണി സമയമാക്കും. തുടർന്ന് അടുത്ത വർഷം (2016) ഏപ്രിൽ 3 ഞായറാഴ്ചവരെ തൽസ്ഥിതി തുടരും.രാത്രിജോലി ചെയുന്നവർക്ക് ഒക്ടോബറിലെ ആദ്യ ഞായറാഴ്ചയായ നാലാം തീയതി ഒരു മണിക്കൂർ കുറച്ചു ജോലി ചെയ്‌താൽ മതി എന്ന പ്രത്യേകതയും ഉണ്ട്.  2014 ഏപ്രിൽ മാസത്തെ ആദ്യ ഞായറാഴ്ചയായ അഞ്ചാം തീയതിയായിരുന്നു നാഴികമണികൾ ഒരു മണിക്കൂർ പിന്നോട്ട് തിരിച്ചു വച്ചത്. വേനൽക്കാലത്ത് പകലിന്റെ ദൈർഖ്യം കൂടുതലായി അനുഭവപ്പെടുന്ന അവസ്ഥ ഉണ്ടാകുന്നതിനാൽ രാത്രി ദൈർഖ്യം ഒരു മണിക്കൂർ കൂട്ടുന്നതിന് പുതിയ സമയക്രമം വഴിയൊരുക്കും.
clock-change-time-dst
ഓസ്ട്രേലിയയിൽ വിവിധ സംസ്ഥാനങ്ങളിൽ വെത്യസ്ത സമയക്രമങ്ങൾ നിലവിലുണ്ടെങ്കിലും വിക്ടോറിയ, ന്യൂ സൌത്ത് വെയിൽസ്, സൌത്ത് ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ് നാഴികമണികൾ വേനൽക്കാലത്തെ വരവേറ്റു കൊണ്ട് മുന്നോട്ടും, സൈത്യ കാലത്തിന്റെ വരവറിയിച്ചുകൊണ്ട് പിന്നോട്ടും തിരിച്ചു വക്കുന്നുള്ളൂ. നോർത്തേൻ ടെറിട്ടറി, വെസ്റ്റേണ്‍ ഓസ്‌ട്രേലിയ, ക്വൂൻസ് ലാന്റ് എന്നിവിടങ്ങളിൽ ഇത്തരത്തിൽ നാഴികമണികൾ തിരിച്ചു സമയം മാറ്റുന്നില്ല. അതുകൊണ്ട് ഈ സംസ്ഥാനങ്ങളിൽ വേനൽക്കാലത്ത് സമയം തിരിച്ചു വയ്ക്കുന്ന സംസ്ഥാനങ്ങളുമായി ഒരു മണിക്കൂർ കൂടുതൽ സമയ വെത്യാസം അനുഭവപ്പെടും.

NO COMMENTS

LEAVE A REPLY