കുഞ്ഞുങ്ങളെ ഉറക്കാൻ അമിതഅളവിൽ ഹോർമോൺ ഉപയോഗിക്കുന്നതായി കണ്ടെത്തി.

0
1419

സിഡ്‌നി : മാതാപിതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക് ഹോര്‍മോണ്‍ മരുന്നുകള്‍ നല്‍കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. മെലാറ്റോണിന്‍ എന്ന ഹോര്‍മോണ്‍ സപ്ലിമെന്റാണ് കുഞ്ഞുങ്ങളെ ഉറക്കാനായി മാതാപിതാക്കള്‍ നല്‍കുന്നത്. കുട്ടികള്‍ ഉറങ്ങുന്നതിനായി മെലാറ്റോണിന്‍ നല്‍കുന്ന പ്രവണത മാതാപിതാക്കളില്‍ വര്‍ധിച്ചുവരുന്നതായി ഉറക്കമെന്ന വിഷയത്തില്‍ വിദഗ്ധയായ ചെറിള്‍ ഫിംഗിള്‍സണ്‍ പറഞ്ഞു. ഇത് ആശങ്കാജനകമാണെന്ന് ഒരു ദശാബ്ദമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന അവര്‍ പറഞ്ഞു. കുഞ്ഞുങ്ങള്‍ ഉറങ്ങുന്നില്ലെന്ന പരാതിയുമായെത്തുന്ന മാതാപിതാക്കളുടെ നൂറുകണക്കിന് കുഞ്ഞുങ്ങളെ ഫിംഗിള്‍സണ്‍ ചികിത്സിച്ചിട്ടുണ്ട്.

പ്രകൃതിയില്‍ ഇരുട്ട് വ്യാപിക്കുന്നതോടെ ശരീരത്തില്‍ സ്വാഭാവികമായി ഉല്‍പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണാണ് മെലാറ്റോണിന്‍. ഈ ഹോര്‍മോണിന്റെ പ്രവര്‍ത്തനഫലമായി ശരീരം സാവധാനത്തില്‍ മയക്കിത്തിലേക്കും തുടര്‍ന്ന് ഉറക്കത്തിലേക്കും വഴുതിവീഴുന്നു. ഈ സ്വാഭാവിക ഹോര്‍മോണിനു പകരമുള്ളവ ഗുരുതര ഉറക്കപ്രശ്‌നങ്ങളുള്ളവര്‍ക്കാണു നല്‍കുന്നത്. എന്നാല്‍ ഏതു സമയത്തും കുഞ്ഞുങ്ങളെ ഉറക്കാന്‍ മാതാപിതാക്കള്‍ ഈ സപ്ലിമെന്റ് നല്‍കുന്നതായാണ് ശ്രദ്ധയില്‍പെട്ടിട്ടുള്ളത്. സ്ഥിരമായ ഉപയോഗം കുഞ്ഞുങ്ങളിലുണ്ടാക്കുന്ന ദോഷഫലങ്ങള്‍ എന്തെല്ലാമെന്നത് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. കുഞ്ഞുങ്ങളില്‍ ഉറക്കത്തിന് ഒരു നിശ്ചിത സമയം നിശ്ചയിക്കേണ്ടതും അതനുസരിച്ച് അവരെ ഉറക്കുകയുമാണ് ചെയ്യേണ്ടതെന്ന് ഫിംഗിള്‍സണ്‍ അഭിപ്രായപ്പെടുന്നു.

NO COMMENTS

LEAVE A REPLY