അടിവസ്ത്രങ്ങൾക്കായി ജയിലിലെ സ്ത്രീ തടവുകാർ തമ്മിലടി

0
775

ആലീസ് സ്‌പ്രിങ്‌സ് : അടിവസ്ത്രങ്ങള്‍ക്കുവേണ്ടി സ്ത്രീ തടവുകാര്‍ ജയിലില്‍ ഏറ്റുമുട്ടിയതായി റിപ്പോര്‍ട്ട്. സ്ത്രീ തടവുകാര്‍ക്ക് ആവശ്യമായ അടിവസ്ത്രങ്ങള്‍ ലഭ്യമല്ലെന്നും മറ്റുള്ളവരുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്നതായും ഒരു ഓംബുഡ്‌സ്മാന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നോര്‍ത്തേണ്‍ ടെറിട്ടറിയിലെ ആലീസ് സ്പ്രിംഗ്‌സിലുള്ള വനിതാ ജയിലിലാണ് തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.

ആലീസ് സ്പ്രിംഗ്‌സിലെ വനിതാ ജയിലില്‍ സ്ത്രീ തടവുകാര്‍ക്ക് രണ്ടുജോടി വീതം അടിവസ്ത്രങ്ങള്‍ ലഭിച്ചതായി തടവുകാര്‍ പറയുന്നു. എന്നാല്‍ ലഭിച്ച അടിവസ്ത്രങ്ങള്‍ പഴയതും കീറിയതും തുളകള്‍ വീണതുമായിരുന്നു. മിക്കവര്‍ക്കും ലഭിച്ച അടിവസ്ത്രങ്ങള്‍ കുറഞ്ഞ അളവിലുള്ളതുമായിരുന്നെന്ന് തടവുകാര്‍ പരാതിപ്പെടുന്നു. ചില തടവുകാര്‍ മറ്റുള്ള തടവുകാരുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ചെടുത്തതാണ് അടിപിടിയില്‍ കലാശിച്ചത്. ജയില്‍ ജീവനക്കാര്‍ തടവുകാര്‍ക്ക് ട്രാക്ക് സ്യൂട്ട് നല്‍കിയിരുന്നു. എന്നാല്‍ തടവുകാര്‍ ഇത് നിരസിക്കുകയായിരുന്നു. ജയില്‍ ജീവനക്കാര്‍ തടവുകാര്‍ക്ക് അടിവസ്ത്രങ്ങള്‍ വിതരണം ചെയ്യുന്ന രീതി പുനഃപരിശോധിക്കണമെന്ന് ഓംബുഡ്‌സ്മാന്‍ പീറ്റര്‍ ഷോയെര്‍ നിര്‍ദേശിച്ചു. സ്ത്രീ തടവുകാരുടെ നിലവിലുള്ള വസ്ത്രങ്ങള്‍ സംബന്ധിച്ച് പുനഃപരിശോധന ആവശ്യമാണെന്നും മറ്റുള്ളവര്‍ ഉപയോഗിച്ചശേഷം ഉപേക്ഷിച്ചവയും കീറിപ്പറിഞ്ഞതും തുളകള്‍ വീണതുമായ അടിവസ്ത്രങ്ങള്‍ മാറ്റി നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്.

സ്ത്രീ തടവുകാര്‍ക്ക് മൂന്നു ജോടി അടിവസ്ത്രങ്ങള്‍ നല്‍കിയിരുന്നെന്നും അവ ഉപയോഗശേഷം ഉപേക്ഷിച്ചവയല്ലായിരുന്നെന്നും ജയില്‍ ജീവനക്കാര്‍ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചിട്ടുണ്ട്. സ്ത്രീ തടവുകാര്‍ അടിവസ്ത്ര വിഷയത്തില്‍ പരസ്പരം ഏറ്റുമുട്ടിയതായി അറിയില്ലെന്ന് ജയില്‍ വക്താവ് പറഞ്ഞു. ആലീസ് സ്പ്രിംഗ്‌സിലെ വനിതാ ജയിലിന്റെ പ്രവര്‍ത്തനം നിലവാരമുള്ളതാണെന്നും സ്ത്രീ തടവുകാര്‍ക്ക് വിതരണം ചെയ്യുന്ന അടിവസ്ത്രങ്ങള്‍ നിലവാരമുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY