സൈക്ലിസ്റ്റുകളെ മറികടക്കുമ്പോൾ അകലം പാലിച്ചില്ലെങ്കിൽ 400 ഡോളർ പിഴയും 2 ടീമെരിറ്റ് പോയിന്റും.

0
1136

പെർത്ത് : സൈക്കിള്‍ യാത്രക്കാര്‍ക്ക് റോഡുകളില്‍ ആവശ്യത്തിന് ഇടം നല്‍കാത്ത പെര്‍ത്തിലെ ഡ്രൈവര്‍മാര്‍ കനത്ത പിഴ നല്‍കേണ്ടിവരും. റോഡരികിലൂടെ യാത്ര ചെയ്യുന്ന സൈക്കിള്‍ യാത്രികരെ മറികടക്കുമ്പോള്‍ ഒരു മീറ്റര്‍ അകലം പാലിക്കാത്ത മറ്റു വാഹന ഡ്രൈവര്‍മാര്‍ക്ക് 400 ഡോളര്‍ പിഴയീടാക്കാനാണ് സംസ്ഥാനത്തെ പുതിയ നിയമം അനുശാസിക്കുന്നത്. അതോടൊപ്പം നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാര്‍ക്ക് നാലു ഡീമെറിറ്റ് പോയിന്റും ലഭിക്കും. ഇതു സംബന്ധിച്ച വിജ്ഞാപനം വെസ്‌റ്റേണ്‍ ഓസ്ട്രലിയന്‍ പോലീസ് മന്ത്രി മിഷേല്ലെ റോബെര്‍ട്‌സ് ഇന്ന് പ്രഖ്യാപിക്കും. പുതിയ നിയമം അടുത്തമാസം 30 മുതല്‍ പ്രാബല്യത്തിലാകും.

സൈക്കിള്‍ യാത്രികരുടെ സുരക്ഷ ഉറപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ റോഡ് ഗതാഗത നിയമം ഭേദഗതി ചെയ്തത്. മണിക്കൂറില്‍ 60 കിലോമീറ്ററില്‍ കുറഞ്ഞ വേഗത്തില്‍ വാഹനമോടിച്ചുവരുന്നവര്‍ സൈക്കിള്‍ യാത്രക്കാരെ മറികടക്കുമ്പോള്‍ കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിച്ചിരിക്കണം. എന്നാല്‍ മണിക്കൂറില്‍ 60 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തിലെത്തുന്നവര്‍ 1.5 മീറ്റര്‍ അകലം പാലിച്ചിരിക്കണം. ലേബര്‍ സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഭാഗമായാണ് നിയമഭേദഗതി കൊണ്ടുവന്നിരിക്കുന്നത്.

ന്യൂ സൗത്ത് വെയില്‍സ്, ക്വീന്‍സ്്‌ലാന്‍ഡ്, സൗത്ത് ഓസ്‌ട്രേലിയ, ടാസ്മാനിയ, ഓസ്‌ട്രേലിയന്‍ ക്യാപ്പിറ്റല്‍ ടെറിട്ടറി എന്നിവിടങ്ങളില്‍ ഈ നിയമം ഇപ്പോള്‍ പ്രാബല്യത്തിലായിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലും നിയമഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. സൈക്കിള്‍ യാത്രികരാണ് റോഡ് ഉപയോക്താക്കളില്‍ പ്രധാനികള്‍. ഇവര്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കുന്നതിനും മരണനിരക്കും ഗുരുതര പരിക്കുകളും ഒഴിവാക്കുന്നതിനുമാണ് പുതിയ നിയമഭേദഗതികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രി മിഷെല്ലെ പറഞ്ഞു.

സംസ്ഥാന റോഡുകളില്‍ ഈ വര്‍ഷം വാഹനാപകടങ്ങളില്‍ ഇതുവരെ ഏഴു സൈക്കിള്‍ യാത്രക്കാര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞവര്‍ഷം മരണസംഖ്യ മൂന്നായിരുന്നു. എന്നാല്‍ 2014 ല്‍ എട്ട് സൈക്കിള്‍ യാത്രക്കാര്‍ റോഡപകടങ്ങളില്‍ മരിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ രണ്ടുവര്‍ഷത്തേക്കാണ് ഈ നിയമം നടപ്പാക്കുന്നത്. നിയമം നടപ്പാക്കിയിരിക്കുന്നത് റോഡ് സുരക്ഷാ കമ്മീഷന്‍ പരിശോധിച്ച് മന്ത്രിക്കു റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

NO COMMENTS

LEAVE A REPLY