ബ്രിസ്ബണിലെ മജിസ്‌ട്രേറ്റിനെതിരെ ലൈംഗികാരോപണം.

0
775

ബ്രിസ്‌ബേൻ : നീതി വിധിക്കുന്ന ന്യായാധിപന്‍തന്നെ നിയമലംഘനം നടത്തിയാലോ. ക്രിമിനല്‍ സ്വഭാവവുമായി നീതിപീഠത്തില്‍ സ്ഥാനമുറപ്പിച്ചിരുന്ന ക്വീന്‍സ്്‌ലാന്‍ഡ് മജിസ്‌ട്രേറ്റിനെതിരേ ലൈംഗികാരോപണം. ഒരു ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. ക്വീന്‍സ്്‌ലാന്‍ഡ് മജിസ്‌ട്രേറ്റ് വില്യം ജോണ്‍ റന്‍ഡാലാണ് ആരോപണവിധേയനായിരിക്കുന്നത്. ആരോപണത്തില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയ കോടതി മുന്‍ മജിസ്‌ട്രേറ്റിന് 9 വര്‍ഷത്തേക്ക് തടവുശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധിയുടെ പകുതി കഴിഞ്ഞശേഷം മാത്രമേ പരോള്‍ ലഭിക്കുകയുള്ളൂ.

ബ്രിസ്ബണിലെ കടല്‍ത്തീരത്തുള്ള വൈന്നുമിലെ രന്‍ഡാലിന്റെ വസതിയില്‍വച്ച് പതിവായി ഒരു ആണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. ആണ്‍കുട്ടിക്ക് അഞ്ചു വയസു പ്രായമുള്ളപ്പോള്‍, 1990 മുതല്‍ ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ആണ്‍കുട്ടിക്ക് 12 വയസാകുന്നതുവരെ ഇതു തുടര്‍ന്നിരുന്നു. ഇപ്പോള്‍ 30 വയസായപ്പോഴാണ് പീഡനവിവരം പോലീസിനെ അറിയിക്കാനുള്ള ചങ്കൂറ്റമുണ്ടായത്. മജിസ്‌ട്രേറ്റ് രന്‍ഡാല്‍ കഴിഞ്ഞവര്‍ഷമാണ് ജോലിയില്‍നിന്ന് വിരമിച്ചത്. ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ശ്രമത്തിലാണ് മജിസ്‌ട്രേറ്റ്. ലൈംഗിക പീഡനം, മോശമായ പെരുമാറ്റം, ചൂഷണം നടത്താനുള്ള ഉദ്ദേശത്തോടെ ആണ്‍കുട്ടിയുമായുള്ള ബന്ധം തുടങ്ങിയ 18 കുറ്റങ്ങളാണ് മുന്‍ മജിസ്‌ട്രേറ്റിനെതിരേ പോലീസ് ചുമത്തിയിരിക്കുന്നത്. താന്‍ നിരപരാധിയാണെന്ന് കഴിഞ്ഞയാഴ്ച രന്‍ഡാല്‍ ബ്രിസ്ബണ്‍ ജില്ലാ കോടതിയെ അറിയിച്ചു.

പീഡനത്തിരയായ യുവാവിനെ അഭിഭാഷകര്‍ ക്രോസ്‌വിസതാരം നടത്തിയിരുന്നു. മുന്‍ മജിസ്‌ട്രേറ്റിനെതിരേയുള്ള ആരോപണം കെട്ടിച്ചമച്ചതാണോയെന്ന് പരിശോധിക്കുന്നതിനായിരുന്നു ഇത്. നൂറുകണക്കിനുതവണ മജിസ്‌ട്രേറ്റ് തന്നെ പീഡിപ്പിച്ചിരുന്നതായി യുവാവ് മൊഴിനല്‍കിയിരുന്നു. ക്രോസ്‌വിസ്താരത്തിന്റെ കണ്ടെത്തലിനെ അവഗണിച്ചാണ് ജഡ്ജി കാതറിന്‍ മുയിര്‍ വിധി പ്രഖ്യാപിച്ചിരിക്കുന്നത്.

NO COMMENTS

LEAVE A REPLY