മോഷണശ്രമത്തിനിടെ യുവാവ് വൃദ്ധയെ പീഡിപ്പിച്ചു.

0
819

പെർത്ത് : ഭവനഭേദനശ്രമത്തിനിടെ വൃദ്ധ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. ഇന്നലെ വെളുപ്പിന് പെര്‍ത്തിലെ ഒരു വീട്ടില്‍ കടന്നുകയറിയ മോഷ്ടാവാണ് 80 കാരിയാര വൃദ്ധയെ ആണ് ആക്രമിച്ചത്. വൈകികിയിലെ ഗാസ്‌കോയ്ന്‍ വേയിലാണ് സംഭവം. 20 വയസ്സ് തോന്നിക്കുന്ന യുവാവാണ് കുറ്റകൃത്യത്തിനു പിന്നിലെന്ന് സംശയിക്കുന്നു. കുറ്റകൃത്യത്തിനുശേഷം മോഷ്ടിച്ച സാധനങ്ങളുമായി രക്ഷപ്പെട്ട പ്രതിക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. ഏകദേശം 168 സെന്റീമീറ്റര്‍ ഉയരമുള്ള ഇരുണ്ട നിറമുള്ള യുവാവിനെക്കുറിച്ച് വിവരം ലഭിക്കുന്ന സമീപവാസികൾ പോലീസിൽ വിവരം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. കറുത്ത വസ്ത്രം ധരിച്ചെത്തിയ ഇയാള്‍ കറുത്ത ബാസ്‌ക്കറ്റ്‌ബോള്‍ തൊപ്പിയും ധരിച്ചിരുന്നു.

NO COMMENTS

LEAVE A REPLY