വേതന വ്യവസ്ഥകൾ പുതുക്കി. ഓസ്‌ട്രേലിയൻ ക്രിക്കറ്റിന് പുതുജീവൻ. 

0
405

സിഡ്‌നി : ക്രിക്കറ്റ് ഓസ്‌ട്രേലിയ അയഞ്ഞു, പ്രതിസന്ധിക്കു പരിഹാരമായി. ക്രിക്കറ്റ് കളിക്കാര്‍ക്കുള്ള പുതിയ വേതന വ്യവസ്ഥകള്‍ക്കു ധാരണയായി. ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷനും തമ്മില്‍ മാസങ്ങളായി തുടരുന്ന ചര്‍ച്ചകളിലാണ് വേതനം സംബന്ധിച്ച് ധാരണയായത്. ഇതോടെ മുടങ്ങുമെന്നു പ്രതീക്ഷിച്ചിരുന്ന ടെസ്റ്റുകളിലും പരമ്പരകളിലും ഓസ്‌ട്രേലിയന്‍ സാന്നിധ്യം ഏതാണ്ട് ഉറപ്പായി.

ഇരുവിഭാഗങ്ങളും തമ്മില്‍ അടിസ്ഥാനപരമായി വിഷയങ്ങളില്‍ തത്വത്തില്‍ ധാരണയായതായാണ് ഇരുവിഭാഗവും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ധാരണ സംബന്ധിച്ച വിശദവിവരങ്ങള്‍ വരും ആഴ്ചകളില്‍ വ്യക്തമാകുമെന്നാണ് സൂചന. ഇരുവിഭാഗങ്ങളും തമ്മിലെ പ്രധാന വിഷയം വരുമാനം പങ്കുവയ്ക്കുന്നതു സംബന്ധിച്ച മാനദണ്ഡമായിരുന്നു. വരുമാനം പങ്കുവയ്ക്കുന്ന മുന്‍രീതി തുടരാനാണ് തീരുമാനം.

പുരുഷ, സ്ത്രീ ക്രിക്കറ്റ് കളിക്കാര്‍ക്ക് ഒരുപോലെ ധാരണയുടെ ഫലം ലഭിക്കും. ഓസ്‌ട്രേലിയയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കൊപ്പം പ്രതിഫലം ലഭിക്കുന്നത്. വനിതാ കളിക്കാര്‍ക്ക് വലിയ പ്രതിഫലമാണ് ലഭിക്കാന്‍ പോകുന്നത്. ഒരു വനിതാ കളിക്കാരിയുടെ പ്രതിഫലം 7.5 ദശലക്ഷം ഡോളറില്‍നിന്ന് 55.2 ദശലക്ഷം ഡോളറായി ഉയരും. നേരത്തെയുണ്ടായിരുന്ന സംവിധാനമനുസരിച്ച് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് വരുമാനത്തിന്റെ 26 ശതമാനം പുരുഷ ക്രിക്കറ്റ് താരങ്ങള്‍ പങ്കുവച്ചിരുന്നു. അതായത് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ മൊത്തവരുമാനത്തിന്റെ 80 ശതമാനം.

വേതനം സംബന്ധിച്ച് ധാരണയായതോടെ വിദേശ പര്യടനങ്ങളും ഓസ്‌ട്രേലിയന്‍ മണ്ണില്‍ നടക്കുന്ന ആഷസ് സീരീസും ഭംഗിയായി നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വേതനത്തിന്റെ കാര്യത്തില്‍ ധാരണയായതോടെ കളിക്കാരും ആവേശത്തിലാണ്.

NO COMMENTS

LEAVE A REPLY