വായ്പ്പകളുടെ പേരിൽ സ്‌ഥാപനങ്ങൾ സാധാരണക്കാരനെ ചൂഷണം ചെയുന്നു.

0
725

മെൽബൺ : ക്രെഡിറ്റ് കാര്‍ഡുകള്‍, ഭവന വായ്പകള്‍, കാര്‍ വാങ്ങലുകള്‍ എന്നിവയില്‍ ഒളിഞ്ഞിരിക്കുന്ന നിരവധി ഫീസുകളുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. മിക്കവര്‍ക്കും ഇതേക്കുറിച്ച് അറിവില്ല. ഒളിഞ്ഞിരിക്കുന്ന ഫീസുകള്‍ വഴി ആയിരക്കണക്കിനു ഡോളറാണ് ഓരോ വര്‍ഷവും ഓസ്‌ട്രേലിയക്കാര്‍ നല്‍കുന്നത്. ജനങ്ങളുടെ അറിവില്ലായ്മയെ ധനകാര്യ സ്ഥാപനങ്ങള്‍ ചൂഷണം ചെയ്യുകയാണ്.

ക്രെഡിറ്റ് കാര്‍ഡ്, ഭവനവായ്പ, കാര്‍ ലോണുകള്‍ തുടങ്ങിയവയില്‍ ഒളിഞ്ഞിരിക്കുന്ന ഫീസിനത്തില്‍ മിക്ക ഓസ്‌ട്രേലിയക്കാരും പ്രതിവര്‍ഷം 4670 ഡോളര്‍ അടയ്ക്കുന്നതായാണ് കണക്ക്. ധനകാര്യ താരതമ്യ വെബ്‌സൈറ്റായ റേറ്റ്‌സിറ്റിയാണ് വിവാദമാകുന്ന വിവരം പുറത്തുവിടുന്നത്. ഒരു ശരാശരി ഓസ്‌ട്രേലിയന്‍ ആയിരക്കണക്കിന് ഡോളറാണ് അടയ്‌ക്കേണ്ടിവരുന്നതെന്ന് വെബ്‌സൈറ്റ് പറയുന്നു. ഇവയില്‍ മിക്കതും ഒഴിവാക്കാനാവാത്തതാണ്. വാര്‍ഷിക ഫീസിനത്തില്‍ നല്‍കേണ്ടിവരുന്ന ഫീസുകളാണ് കെണിയാകുന്നത്. ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ശരാശരി 130 ഡോളറും ഭവന വായ്പകള്‍ക്ക് 339 ഡോളറും അടയ്‌ക്കേണ്ടിവരുന്നു.

ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ടുകളിലെ ഇടപാടുകള്‍ക്ക് ഓസ്‌ട്രേലിയക്കാര്‍ ശരാശരി 55 ഡോളര്‍ ഫീസായി നല്‍കണം. ഭവന വായ്പയുടെ കാര്യത്തില്‍ വാര്‍ഷിക ഫീസ് നല്‍കേണ്ടതില്ലാത്ത ഏകദേശം 1980 തരം വായ്പകളാണുള്ളത്. ഇതില്‍ ഓരോരുത്തര്‍ക്കും ഇണങ്ങിയതരം വായ്പകളാണ് തെരഞ്ഞെടുക്കേണ്ടതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. നിങ്ങള്‍ വാഗ്ദാനം ചെയ്യുന്ന വായ്പകളെടുക്കുന്നതിനുപകരം ഓരോ വായ്പകളെക്കുറിച്ചും വ്യക്തമായി ചോദിച്ചു മനസിലാക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.

NO COMMENTS

LEAVE A REPLY