നഴ്‌സിനെ കൊലപ്പെടുത്തിയ പ്രതിക്ക് 33 വര്‍ഷങ്ങള്‍ക്കുശേഷം ജയില്‍ശിക്ഷ

0
1056

സിഡ്‌നി : നഴ്‌സായിരുന്ന മേരി ലൂയീസ് വാലസ് എന്ന യുവതി കൊല്ലപ്പെട്ട കേസില്‍ പ്രതിക്ക് ജയില്‍ശിക്ഷ. വാലസിന്റെ മരണത്തിനുശേഷം 33 വര്‍ഷങ്ങള്‍ക്കുശേഷമാണ് പ്രതിക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. 33 വര്‍ഷങ്ങള്‍ക്കുമുമ്പ് 33 കാരിയായിരുന്നു മേരി ലൂയീസ് വാലസിനെ കൊലപ്പെടുത്തിയെന്ന് കോടതി കണ്ടെത്തിയ റോബെര്‍ട്ട് ജെയിംസ് ആഡംസ് എന്ന 64 കാരനെയാണ് 20 വര്‍ഷത്തേക്ക് കോടതി ശിക്ഷിച്ചത്. ഇതിൽ 15 വർഷം പരോൾ നൽകരുതെന്നും കോടതി വിധിച്ചു.

1983 സെപ്തംബറിലാണ് മേരി ലൂയീസ് വാലസ് അപ്രത്യക്ഷയായത്. കൊല്ലപ്പെട്ടുവെന്ന് സംശയിക്കുന്ന ഇവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഇതുവരെ പോലീസിനു കണ്ടെത്താനായിട്ടില്ല. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആഡംസിന് ന്യൂ സൗത്ത് വെയില്‍സ് സുപ്രീംകോടതി ശിക്ഷ വിധിച്ചത്. വാലസിന്റെ കൊലപാതകം അത്യന്തം ഗുരുതരമായ കുറ്റകൃത്യമാണെന്ന് വിധി പ്രസ്താവിച്ച ജഡ്ജി റിച്ചാര്‍ഡ് ബട്ടണ്‍ അഭിപ്രായപ്പെട്ടത്.

നോര്‍ത്ത് സിഡ്‌നിയിലെ ഒരു വൈന്‍ ബാറില്‍നിന്ന് വീട്ടിലേക്കു പോകാന്‍ വാലസിന് ഒരു ലിഫ്റ്റ് നല്‍കാമെന്ന് ആഡംസ് വാഗ്ദാനം ചെയ്തു. താനൊരു പോലീസ് ഓഫീസറാണെന്നാണ് ഇയാള്‍ വാലസിന്റെ സുഹൃത്തുക്കളെ ധരിപ്പിച്ചത്. വാലസുമായി നീങ്ങിയ ആഡംസ് വഴിയരികില്‍ കാര്‍ പാര്‍ക്കു ചെയ്തശേഷം അവളുമായി ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ചു. വാലസുമായി കാറില്‍ പോയിയെന്ന സുഹൃത്തുക്കളുടെ മൊഴിയെത്തുടര്‍ന്നാണ് ആഡംസ് പിടിയിലായത്. തന്റെ കുറ്റകൃത്യത്തിന് ആഡംസ് ശിക്ഷ ഏറ്റുവാങ്ങണമെങ്കിലും നഷ്ടപ്പെട്ട സഹോദരിയെ തിരികെ ലഭിക്കില്ലല്ലോയെന്ന് വാലസിന്റെ സഹോദരി ആന്‍ ഫ്രേസര്‍ പറഞ്ഞു. വാലസിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ എവിടെയാണെന്ന് ഒരിക്കല്‍ ആഡംസ് വെളിപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങള്‍.

nurse

 

NO COMMENTS

LEAVE A REPLY