പാചകവാതക കയറ്റുമതിക്ക് കടുത്ത നിയന്ത്രണങ്ങൾ വരുമെന്ന് പ്രധാനമന്ത്രി.

0
560

സിഡ്‌നി : പാചകവാതക കയറ്റുമതിക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി മാല്‍കോം ടേണ്‍ബുള്‍. പാചകവാതകത്തിന്റെ വില കുറയ്ക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര ഉപയോഗത്തിന് പാചകവാതകത്തിന്റെ ലഭ്യത കുറഞ്ഞാല്‍ വിപണിയില്‍ വിലവര്‍ധിക്കും. ഇതിന് തടയിടുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിലൂടെ എത്രമാത്രം വില നിയന്ത്രിക്കാനാവുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയില്ല. ഈ ആശയം സാവധാനത്തില്‍ നടപ്പാക്കാന്‍ തുടങ്ങിയതോടെ പാചകവാതകത്തിന്റെ മൊത്തവില കുറയാന്‍ തുടങ്ങിയതായി അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ പ്രകൃതിവാതകത്തിന്റെ ലഭ്യത കുറയുമ്പോള്‍, ആഗോളതലത്തില്‍ പ്രകൃതിവാതകം ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന രാജ്യമെന്ന ഖ്യാതി നേടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പാചകവാതക വ്യവസായത്തില്‍ ഏകദേശം 65,000 പേര്‍ പണിയെടുക്കുന്നതായി പ്രകൃതിവിഭവ മന്ത്രി മാറ്റ് കാനാവന്‍ പറഞ്ഞു. അടുത്ത ദശാബ്ദത്തില്‍ കൂടുതല്‍ പരമ്പരാഗത പവര്‍ സ്‌റ്റേഷനുകള്‍ നിറുത്തലാക്കിയാല്‍ എന്തായിരിക്കും സംഭവിക്കുകയെന്ന് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഓസ്‌ട്രേലിയന്‍ എനര്‍ജി മാര്‍ക്കറ്റ് ഓപ്പറേറ്ററോട് പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കല്‍ക്കരിയില്‍ പ്രവര്‍ത്തിക്കുന്ന പവര്‍ സ്‌റ്റേഷന്‍ നിര്‍മിക്കുന്നതിന് നിക്ഷേപം നടത്താന്‍ ഫെഡറല്‍ സര്‍ക്കാര്‍ തയാറാവുമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു.

NO COMMENTS

LEAVE A REPLY