നഗ്ന യോഗാ പരിശീലനം രാജ്യത്ത് വ്യാപകമാകുന്നു.

0
2158

അഡലൈഡ് : അഡ്‌ലെയ്ഡിലെ സ്ത്രീകള്‍ തങ്ങള്‍ക്കുള്ളതെല്ലാം, വസ്ത്രമുള്‍പ്പെടെ ഉപേക്ഷിച്ച് യോഗാ പരിശീലനം നടത്തി. അഡ്‌ലെയ്ഡില്‍ ഇതാദ്യമായാണ് നഗ്നയോഗാ പരിശീലനം നടത്തുന്നത്. പെര്‍ത്തില്‍നിന്നുള്ള യോഗാ പരിശീലകയായ റോസി റീസാണ് അഡ്‌ലെയഡിലും സ്ത്രീകള്‍ക്കായി നഗ്ന യോഗാ പരിശീലനം അഭ്യസിപ്പിച്ചത്.

മൂന്നുവര്‍ഷമായി റോസി റീസ് തന്റെ ജന്മസ്ഥലമായ പെര്‍ത്തില്‍ യോഗാ പരിശീലനം നല്‍കിവരുന്നുണ്ട്. മറ്റുള്ള പരിശീലകരില്‍നിന്ന് വ്യത്യസ്തമായ രീതിയിലുള്ള യോഗാ പരിശീലനമാണ് ഇവര്‍ നല്‍കുന്നത്. നഗ്നയോഗാ പരിശീലനത്തിന് സ്ത്രീകള്‍ക്കിടയില്‍ വലിയ ഡിമാന്‍ഡാണുള്ളത്. പെര്‍ത്തിനു പുറമെ സിഡ്‌നി, മെല്‍ബണ്‍, ബ്രിസ്ബണ്‍ എന്നിവിടങ്ങളിലും റോസി യോഗാ പരിശീലന കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. തങ്ങളുടെ ശരീരത്തെ സ്‌നേഹിക്കാനും അംഗീകരിക്കാനും സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുകയാണ് നഗ്നയോഗയിലൂടെ ഉദ്ദേശിക്കുന്നതെന്ന് റോസി പറഞ്ഞു.

മൂന്നര മണിക്കൂര്‍ നീളുന്ന വര്‍ക്ക്‌ഷോപ്പുകളാണ് ഓരോ പരിശീലനത്തിനുമുള്ളത്. ഓരോ ക്ലാസിലും 15 മുതല്‍ 30 പേര്‍ വരെയുണ്ടാകും. മെഴുകുതിരി വെട്ടത്തിലുള്ള മുറിയില്‍ പങ്കുവയ്ക്കല്‍ സെഷനോടെയാണ് മൂന്നര മണിക്കൂര്‍ നീളുന്ന വര്‍ക്ക്‌ഷോപ്പ് ആരംഭിക്കുന്നത്. ധ്യാനം, ചെറിയ വ്യായാമങ്ങള്‍ എന്നിവ തുടര്‍ന്നു നടക്കും. ക്ലാസുകളില്‍ ലഭിക്കുന്ന പരിശീലനം സ്വന്തം ഭവനങ്ങളില്‍ അഭ്യസിക്കുകയാണ് എല്ലാവരും. അടച്ചിട്ട മുറിയില്‍ നഗ്നരായി യോഗാഭ്യാസങ്ങള്‍ പരിശീലിക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. യോഗയിലൂടെ ശാരീരിക അസ്വസ്ഥതകള്‍ കുറയുന്നതായി മിക്കവരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഭക്ഷണകാര്യത്തിലെ ക്രമമില്ലായ്മ പരിഹരിക്കാനായെന്ന് എല്ലാവരും പറയുന്നു. ആദ്യമായി പരിശീലനത്തിന് എത്തുമ്പോഴുണ്ടാകുന്ന ജാള്യത പിന്നീട് അഭിമാനമായി മാറുന്നതാണ് യോഗാ പരിശീലനത്തിന് എത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് സൂചിപ്പിക്കുന്നത്.

NO COMMENTS

LEAVE A REPLY