ശബ്ദ മലിനീകരണം ; പ്രൈമറി സ്‌കൂളില്‍ കൈയടി നിരോധിച്ചു.

0
1452

സിഡ്‌നി : സിഡ്‌നിയുടെ വടക്കന്‍ തീരപ്രദേശത്തുള്ള ഒരു സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ കൈയടി നിരോധിച്ചു. ശബ്ദത്തോട് അലര്‍ജിയുള്ള കുട്ടികള്‍ക്ക് അലോസരമുണ്ടാകാതിരിക്കുന്നതിനാണ് കൈയടി നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എലനോര ഹൈറ്റ്‌സ് പബ്ലിക് സ്‌കൂളിലാണ് അസാധരണമായ സ്‌കൂള്‍ അസംബ്ലികളില്‍ സന്തോഷ പ്രകടനം ഇനിമുതല്‍ നിശബ്ദമായിരിക്കണമെന്നാണ് രക്ഷിതാക്കളുടെയും സിറ്റിസണ്‍സ് അസോസിയേഷന്റെയും തീരുമാനം. പുതിയ തീരുമാനമനുസരിച്ച് വിദ്യാർഥികളും മറ്റു ജീവനക്കാരും സ്‌കൂളില്‍ കൈയടിക്കാന്‍ പാടില്ല. കൈയടിക്കുന്നതിനു പകരം വിദ്യാര്‍ഥികള്‍ക്ക് അന്തരീക്ഷത്തിലേക്ക് മുഷ്ടി ചുരുട്ടി ഇടിക്കാം. അതുമല്ലെങ്കില്‍ സന്തോഷപ്രകടനം നിശബ്ദമായി മുഖത്ത് പ്രകടിപ്പിക്കാം.

പുതിയ പരീക്ഷണങ്ങള്‍ക്ക് സ്‌കൂള്‍ അന്യമല്ല. ഫ്രണ്ട്ഷിപ് സീറ്റ് എന്ന പദ്ധതി സ്‌കൂളില്‍ നടപ്പാക്കിയിരുന്നു. വിശ്രമവേളകളില്‍ കുട്ടികള്‍ ഒറ്റപ്പെടാതിരിക്കാനാണ് ഈ പദ്ധതി ആരംഭിച്ചത്. ഈ ഇരിപ്പിടത്തില്‍ ഇരിക്കുന്ന കുട്ടികളെ മറ്റുള്ളവര്‍ തങ്ങളുടെ ഗ്രൂപ്പുകളില്‍ ചേര്‍ത്ത് അവരുടെ ഏകാന്തതയ്ക്ക് പരിഹാരം കണണമെന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം.

NO COMMENTS

LEAVE A REPLY