മുട്ടയ്ക്ക് വിലകുറച്ച് സൂപ്പർ മാർക്കറ്റുകൾ.ആശങ്കയോടെ കർഷകർ.

0
560

സിഡ്‌നി : സൂപ്പര്‍മാര്‍ക്കറ്റുകളില്‍ മുട്ടയുടെ വില കുറച്ചു. ഇത് ഓസ്‌ട്രേലിയന്‍ മുട്ട വ്യവസായ മേഖലയെ സാരമായി ബാധിക്കുമെന്ന് ആരോപണമുയരുന്നു. സൂപ്പര്‍മാര്‍ക്കറ്റുകള്‍ ‘വില യുദ്ധ’ത്തിനാണ് തിരികൊളുത്തിയിരിക്കുന്നതെന്ന് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഫ്രീ റേഞ്ചിനെക്കാളും കേയ്ജ് മുട്ടകള്‍ക്കാണ് അംഗീകാരം നല്‍കുന്നതെന്നാണ് സൂപ്പര്‍മാര്‍ക്കറ്റുകളുടെ വാദം. വൂള്‍വര്‍ത്ത്, കോള്‍സ്, ആള്‍ഡി എന്നീ ഗ്രൂപ്പുകളാണ് മുട്ടവില കുറച്ചിരിക്കുന്നത്. ഒരു കാര്‍ട്ടണ് 40 സെന്റുവരെയാണ് ഇവര്‍ കുറച്ചിരിക്കുന്നതെന്ന് എഗ്ഗ് ഫാര്‍മേഴ്‌സ് ഓസ്‌ട്രേലിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജോണ്‍ ഡണ്‍ പറഞ്ഞു.

2025 വരെ തങ്ങളുടെ സ്‌റ്റോറുകളില്‍ കെയ്ജ്ഡ് മുട്ടകള്‍ക്കു സ്ഥാനമുണ്ടാകില്ലെന്ന വാഗ്ദാനമാണ് ആള്‍ഡിയും വൂള്‍വര്‍ത്തും ലംഘിച്ചിരിക്കുന്നതെന്ന് ഡണ്‍ പറഞ്ഞു. ഇവരുടെ നീക്കം ആത്മവഞ്ചനായാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫ്രീ റേഞ്ച് മുട്ട വിതരണത്തോട് ദീര്‍ഘകാല കരാറുണ്ടായിരുന്നതായി വൂള്‍വര്‍ത്ത് വക്താവ് പറഞ്ഞു. വില കുറച്ചത് ഉല്‍പാദകരെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വില കുറച്ചതിന്റെ നഷ്ടം ഉല്‍പാദകരുടെമേല്‍ അടിച്ചേല്‍പ്പിക്കില്ലെന്ന് ആള്‍ഡി വക്താവും വ്യക്തമാക്കിയിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് ഫ്രീ റേഞ്ച് മുട്ടകള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനാണ് മുട്ടവില കുറച്ചതെന്ന് കോള്‍സ് വക്താവ് പറഞ്ഞു.

കേയ്ജ്ഡ് മുട്ടയുല്‍പാദനത്തില്‍നിന്ന് ഫ്രീ റേഞ്ചിലേക്കു മാറുന്നതിന് കര്‍ഷകര്‍ വന്‍ മുതല്‍മുടക്ക് നടത്തേണ്ടിവരുമെന്ന് ഡണ്‍ പറഞ്ഞു. ഇതിനിടയില്‍ മുട്ടവില കുറയ്ക്കുന്നതും ഉല്‍പാദകരെ സാരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY