വൈദികന് ആശ്വാസം. ലൈംഗിക പീഡനക്കേസില്‍ പ്രതിചേര്‍ത്ത സന്യാസ സഭാംഗത്തിന്റെ ശിക്ഷ റദ്ദാക്കി.

0
780

സിഡ്‌നി : ലൈംഗിക പീഡനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ സന്യാസ സഭാംഗത്തിനുള്ള ശിക്ഷ റദ്ദാക്കി. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ മാരിസ്റ്റ് സന്യാസ സഭാംഗത്തിനുള്ള ശിക്ഷയാണ് റദ്ദാക്കിയത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചവരുടെ ആദ്യ പട്ടികയില്‍തന്നെ റോയല്‍ കമ്മീഷന്‍ പേരു ചേര്‍ക്കപ്പെട്ടവരില്‍ ഒരാളായിരുന്നു മുന്‍ മാരിസ്റ്റ് സന്യാസ സഭാംഗമായിരുന്ന ഗ്രെഗ് സട്ടന്‍. 1980 കളില്‍ രണ്ട് കാന്‍ബറ ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലാണ് 65 കാരനായ സട്ടന് വിധിച്ച ശിക്ഷ ഇളവു ചെയ്തിരിക്കുന്നത്.

റോയല്‍ കമ്മീഷന്‍ വിളിക്കുന്നതിനുമുമ്പുതന്നെ സട്ടനെ ഇതേ കേസില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്പിറ്റല്‍ ടെറിട്ടറി സുപ്രീംകോടതി ശിക്ഷിച്ചിരുന്നു. ന്യൂ സൗത്ത് വെയില്‍സിലെ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന 67 കുറ്റാരോപണങ്ങളാണ് സട്ടനെതിരേ കോടതിയിലുണ്ടായിരുന്നത്. കുറ്റവാളിയെന്നു കണ്ടതിനാല്‍ അമേരിക്കയിലായിരുന്ന പ്രതിയെ 1990 കളില്‍ അമേരിക്ക ഓസ്‌ട്രേലിയയയ്ക്കു കൈമാറി. തുടര്‍ന്ന് 12 വര്‍ഷം ഇദ്ദേഹം ജയിലഴിക്കുള്ളിലായിരുന്നു.

തനിക്കെതിരേയുള്ള കുറ്റാരോപണങ്ങള്‍ അദ്ദേഹം സമ്മതിച്ചിരുന്നു. ശിക്ഷയനുഭവിച്ച കേസില്‍ വീണ്ടും ശിക്ഷിക്കാന്‍ നിയമം അനുവദിക്കാത്തതാണ് റോയല്‍ കമ്മീഷന്‍ സട്ടനെതിരേ പുറപ്പെടുവിച്ചിരിക്കുന്ന ശിക്ഷാവിധി റദ്ദാക്കിയത്. സട്ടന്റെ പീഡനത്തെത്തുടര്‍ന്നുണ്ടായ മാനസികാഘാതം ഭാവിജീവിതത്തെ ബാധിച്ചതായും സട്ടന് മാപ്പ് നല്‍കുന്നതായും പീഡനത്തിരയായ ഒരു വ്യക്തി കോടതിയെ അറിയിച്ചു. രണ്ടു വര്‍ഷവും രണ്ടു മാസവുമുള്ള തടവുശിക്ഷയാണ് റദ്ദാക്കിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY