സിഡ്‌നിയിൽ കാറപകടത്തിൽ സഹോരങ്ങൾ മരിച്ചു. ഒരാളുടെ നില ഗുരുതരം.

0
1927

സിഡ്‌നി : കാറും ട്രക്കും കൂട്ടിയിടിച്ച് സഹോദരങ്ങളായ രണ്ട് ആണ്‍കുട്ടികള്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. വാഹനത്തിലുണ്ടായിരുന്ന മാതാപിതാക്കള്‍ സുരക്ഷിതരാണ്. ന്യൂ സൗത്ത് വെയില്‍സിലെ നെവെല്‍ ഹൈവേയില്‍ ഡബ്ബോയ്ക്കു വടക്കായി ശനിയാഴ്ച വെളുപ്പിന് മൂന്നരയ്ക്കായിരുന്നു അപകടം.

അടിയന്തര വിഭാഗം രക്ഷാപ്രവര്‍ത്തകള്‍ അപകടസ്ഥലത്തെത്തിയപ്പോഴേക്കും ഒന്‍പതും പന്ത്രണ്ടും വയസുള്ള കുട്ടികള്‍ മരിച്ചിരുന്നു. നാലുവയസുള്ള ആണ്‍കുട്ടിയെ ഗുരുതര പരിക്കുകളോടെ വ്യോമമാര്‍ഗം വെസ്റ്റ്‌മെഡ് കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈ കുട്ടിക്ക് ആന്തരികമായ പരിക്കുകളാണുള്ളത്. അഞ്ചുപേരടങ്ങുന്ന കുടുംബം ക്വീന്‍സ്്‌ലാന്‍ഡിലേക്കുള്ള യാത്രയ്ക്കിടെയാണ് ട്രക്കുമായി കൂട്ടിയിടിച്ചതെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

കാറിന്റെ മധ്യഭാഗത്തായാണ് ട്രക്ക് ഇടിച്ചിരിക്കുന്നത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ രണ്ടായി പിളര്‍ന്നുപോയിരുന്നു. സീറ്റ് ഉള്‍പ്പെടെയുള്ള പിന്‍ഭാഗം മുന്‍ഭാഗത്തില്‍നിന്നും ഏകദേശം നൂറുമീറ്റര്‍ അകലെയാണ് കാണപ്പെട്ടത്. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തില്‍ നിസാര പരിക്കുകളേറ്റ കാറിലെ യാത്രക്കാരായ മാതാപിതാക്കളെ ഡബ്ബോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ട്രക്കിനുള്ളില്‍ ഡ്രൈവര്‍ മാത്രമാണുണ്ടായിരുന്നത്. അപകടത്തില്‍ ഇയാള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

accid

NO COMMENTS

LEAVE A REPLY