പോലീസ് പിന്തുടര്‍ന്ന കാര്‍ മരത്തിലിടിച്ചു. ഡ്രൈവറെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0
1286

മെൽബൺ : പോലീസ് പിന്തുടര്‍ന്നതിനെത്തുടർന്ന കാര്‍ മരത്തിലിടിച്ചു. ഡ്രൈവറെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെല്‍ട്ടണു തെക്കാണ് അപകടമുണ്ടായത്. അപകടത്തില്‍പെട്ട ബിഎംഡബ്ല്യു കാര്‍ മോഷ്ടിച്ചതാണെന്ന് പോലീസ് ആരോപിക്കുന്നു. എക്‌സ്‌ഫോര്‍ഡ് റോഡില്‍ തിങ്കളാഴ്ച പോലീസ് പരിശോധന നടത്തുകയായിരുന്നു. ഏകദേശം 11.45 ന് ഇതുവഴിവന്ന കറുത്ത ബിഎംഡബ്ല്യൂ കാര്‍ നിറുത്താന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ നിറുത്താന്‍ കൂട്ടാക്കിയില്ല. എന്നാല്‍ ഡ്രൈവര്‍ അമിതവേഗത്തില്‍ കാറോടിച്ചുപോയി. പോലീസ് വാഹനത്തിന്റെ ലൈറ്റുകളും സൈറണും മുഴക്കി നിറുത്താതെപോയ കാറിനെ പിന്തുടരുകയായിരുന്നു. എന്നാല്‍ അമിതവേഗത്തില്‍ പോയ കാര്‍ നിയന്ത്രണംവിട്ട് മരത്തിലിടിച്ചു.

അപകടസ്ഥലത്തുനിന്ന് പരിക്കേറ്റ പുരുഷ ഡ്രൈവറെ എയര്‍ ആംബുലന്‍സില്‍ റോയല്‍ മെല്‍ബണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. വിക്ടോറിയ പോലീസ്, വാഹനങ്ങളെ പിന്തുടരുന്ന നയത്തില്‍ അടിസ്ഥാനപരമായ മാറ്റം വരുത്തുമെന്ന് സംസ്ഥാന സിനീയര്‍ ട്രാഫിക് ഓഫീസര്‍ അറിയിച്ചിരുന്നു. എന്നാല്‍ എന്തു മാറ്റമാണ് വരുത്തുന്നതെന്നത് രഹസ്യമാണെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ ഡൗഗ് ഫ്രൈയര്‍ പറഞ്ഞു. നിസാരങ്ങളായ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് വാഹനങ്ങളെ പോലീസ് പിന്തുടരുന്നത് അപകടകരമായ സ്ഥിതിയിലേക്കു നയിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഫ്രൈയര്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY