ക്യാൻസർ രോഗത്തിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് ഉടൻ ആരംഭിക്കും.

0
991

മെൽബൺ : മാരകമായ നിരവധിതരത്തിലുള്ള കാന്‍സര്‍ രോഗങ്ങള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ് അടുത്തവര്‍ഷംമുതല്‍ ഓസ്‌ട്രേലിയന്‍ കൗമാരക്കാര്‍ക്ക് ലഭ്യമാക്കും. ഓസ്‌ട്രേലിയ സ്വയം വികസിപ്പിച്ചെടുത്ത പ്രതിരോധ മരുന്നായ ഗര്‍ദാസില്‍ 9 എന്ന മരുന്നാണ് 12 ഉം 13 ഉം വയസ് പ്രായമുള്ള കുട്ടികള്‍ക്ക് സൗജന്യമായി നല്‍കുന്നത്. സെര്‍വിക്കല്‍ കാന്‍സറിനെ 90 ശതമാനവും പ്രതിരോധിക്കാന്‍ ഈ മരുന്നിന് സാധിച്ചിട്ടുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഹ്യൂമന്‍ പാപ്പില്ലോമാ വൈറസിന്റെ ഒന്‍പത് തരത്തിലുള്ള ആക്രമണങ്ങളില്‍നിന്ന് രക്ഷനേടാന്‍ ഈ പ്രതിരോധ കുത്തിവയ്പ് സഹായിക്കുന്നു.

ചില മാരകമായ ഹ്യൂമന്‍ പാപ്പില്ലോമാ വൈറസ് ആക്രമണം ഗുരുതരമായ രോഗത്തിനു കാരണമാകുന്നു. ആഗോളവ്യാപകമായി കാണപ്പെടുന്ന കഴുത്ത്, തൊണ്ട, ഗുദം എന്നിവിടങ്ങളിലുണ്ടാകുന്ന കാന്‍സറുകള്‍ എന്നിവയ്ക്കു കാരണം ഹ്യൂമന്‍ പാപ്പില്ലോമാ വൈറസാണ്. അടുത്ത വര്‍ഷം മുതല്‍ മെച്ചപ്പെടുത്തിയ പ്രതിരോധ മരുന്ന് ഹൈസ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി നല്‍കുമെന്ന് ആരോഗ്യമന്ത്രി ഗ്രെഗ് ഹന്‍ഡ് പറഞ്ഞു. മെച്ചപ്പെടുത്തിയ പ്രതിരോധ മരുന്നിന്റെ രണ്ട് ഡോസുകള്‍ മാത്രം കുട്ടികള്‍ക്കു നല്‍കിയാല്‍ മതിയാകുന്നതാണ്. നിലവിലുള്ള പ്രതിരോധ മരുന്നിന്റെ മൂന്നു ഡോസുകളാണ് നല്‍കേണ്ടത്.

പ്രതിരോധ മരുന്നിന്റെ മെച്ചപ്പെടുത്തിയ കുത്തിവയ്‌പ്പെടുക്കുന്നവരില്‍ സെര്‍വിക്കല്‍ കാന്‍സറിനുള്ള സാധ്യത പത്തു ശതമാനം മാത്രമാണ്. ആഗോളതലത്തില്‍ നൂറു രാജ്യങ്ങളിലായി ഇതുവരെ 200 ദശലക്ഷം ഡോസ് ഗര്‍ദാസില്‍ പ്രതിരോധ കുത്തിവയ്പ് നല്‍കിയിട്ടുണ്ടെന്നാണ് കണക്ക്. 2007 മുതല്‍ ഓസ്‌ട്രേലിയയില്‍ പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി ഈ പ്രതിരോധ കുത്തിവയ്പ് നല്‍കുന്നുണ്ട്. 2013 മുതലാണ് ആണ്‍കുട്ടികള്‍ക്കും കുത്തിവയ്‌പെടുക്കാന്‍ തുടങ്ങിയത്. ഇതേത്തുടര്‍ന്ന് എച്ച്പി വൈറസ് ബാധ 90 ശതമാനത്തോളം കുറഞ്ഞതായിട്ടാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

NO COMMENTS

LEAVE A REPLY