കാന്‍ബറയിൽ ഇടവകദിനാഘോഷവും, തിരുനാളും ഒക്ടോബർ 2 മുതൽ 4 വരെ

0
695

ബെന്നി കണ്ണംപുഴ

കാന്‍ബറ: സീറോ മലബാര്‍ ഇടവക ദിനാഘോഷവും തിരുന്നാളും ഒക്ടോബര്‍ 2,3,4 തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. ഒക്ടോബര്‍ 2-ന് വൈകിട്ട് 5.45 നു തിരുന്നാള്‍ ആഘോഷത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് കൊടിയുയര്‍ത്തും. ഒക്ടോബര്‍ 3ന് ഇടവകദിനത്തോടനുബന്ധിച്ച് രാവിലെ 8 മണിക്ക് കായിക മത്സരങ്ങളും അതിന് ശേഷം വിവിധ ഫാമിലി യൂണിറ്റുകള്‍, മതസംഘടനകള്‍ എന്നിവ നേതൃത്വം നല്‍കുന്ന കലാപരിപാടികളും അരങ്ങേറും.

തിരുന്നാള്‍ ദിവസം വൈകുന്നേരം 3 മണിക്ക് ഫാ.ഫ്രാന്‍സിസ് കോലഞ്ചേരിയുടെകാര്‍മ്മികത്വത്തില്‍ ദിവ്യബലിയും ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പ്രദക്ഷിണവും തുടര്‍ന്ന് കാന്‍ബറയിലെ സീറോ മലബാര്‍ വിശ്വാസികള്‍ കാത്തിരിക്കുന്ന ഇടവക പ്രഖ്യാനവും നടത്തപ്പെടും. ഇടവക ദിനത്തിലും തിരുനാളിലും സംബന്ധിച്ച് അനുഗ്രഹം നേടാന്‍ ഏവരെയും ക്ഷിണിക്കുന്നതായി വികാരി അറിയിച്ചു.

NO COMMENTS

LEAVE A REPLY