വിദ്യാര്‍ഥിനിയുടെ നഗ്നത പകര്‍ത്താന്‍ ശ്രമിച്ച കേസില്‍ പ്രഫസര്‍ കുടുങ്ങി.

0
469

ഡാർവിൻ : വിദ്യാര്‍ഥിനിയുടെ നഗ്നത പകര്‍ത്താന്‍ ശ്രമിച്ച കേസില്‍ യുണിവേഴ്‌സിറ്റി മുന്‍ പ്രഫസര്‍ കുറ്റക്കാരനെന്നു കോടതി. ചാള്‍സ് ഡാര്‍വിന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രഫസറായിരുന്ന മൈക്കിള്‍ ജോണ്‍ ലാവെസ(54)ാണ് പ്രതിസ്ഥാനത്തുള്ളത്. ബാത്ത്‌റൂമില്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചെന്നാണ് ഇയാള്‍ക്കെതിരേയുള്ള കുറ്റം. വിദ്യാര്‍ഥിനി കുളിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കുളിമുറിയില്‍ കാമറ സ്ഥാപിച്ചെന്നാണ് കേസ്.

അന്യസംസ്ഥാനക്കാരിയായ 28 കാരിയായ വിദ്യാര്‍ഥിനി ലാവെസിന്റെ മുത്തശിയുടെ ഫഌറ്റിലായിരുന്നു താമസിക്കുന്നത്. ഇവിടെ താമസിച്ചുകൊണ്ടാണ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണ പഠനം നടത്തിയിരുന്നത്. കുളിക്കുന്നതിനായി ഷവറിനു മുന്നില്‍ നില്‍ക്കുമ്പോഴാണ് സ്‌മോക്ക് അലാറാത്തിനുള്ളില്‍ ചെറിയ കാമറ ഒളിപ്പിച്ച നിലയില്‍ യുവതി കണ്ടത്. വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ലാവെസിനെ അറസ്റ്റ് ചെയ്തത്. ലാവെസിനെ ഇന്നലെ ഡാര്‍വിനിലെ പ്രദേശിക കോടതിയില്‍ ഹാജരാക്കി. അധ്യാപകനും വിദ്യാര്‍ഥിയും തമ്മിലുള്ള വിശ്വാസത്തെയാണ് ലാവെസ് തകര്‍ത്തിരിക്കുന്നതെന്ന് പ്രോസിക്യൂട്ടര്‍ ടിയര്‍ണി മക്‌നാമി പറഞ്ഞു. 38,000 ഡോളര്‍ പിഴയോ രണ്ടുവര്‍ഷം തടവോ ശിക്ഷയായി ലാവെസിനു ലഭിക്കാവുന്നതാണ്.

NO COMMENTS

LEAVE A REPLY