ബ്രിസ്ബൻ മലയാളി അസോസിയേഷൻ ഓണാഘോഷം ഗംഭീരമായി.

0
1118

ജോളി കരുമത്തി
ബ്രിസ്ബൻ : മലയാളി അസോസിയേഷൻ (BMA ) ഓണാഘോഷം വർണ്ണശബളമായ പരുപാടികളോടെ ഗംഭീരമായി കൊണ്ടാടി. ഓഗസ്റ്റ്‌ 29 ശനിയാഴ്ച ബ്രാക്കെൻ റിഡ്ജ് സ്റ്റേറ്റ് ഹൈസ്കൂളിൽ “തിരുവോണം 2015″ എന്ന പേരിൽ അരങ്ങേറിയ ഓണാഘോഷ ചടങ്ങുകളിൽ സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും സന്ദേശവുമായി ബ്രിസ്ബൻ മലയാളികൾ സകുടുംബം പങ്കാളികളായി. സജിനി ഫിലിപ്പ് പരുപാടികളുടെ അവതാരികയായി തിളങ്ങി.
11993153_898438870222284_1061686837_o
മുതിർന്നവരുടെയും, കുട്ടികളുടെയും വിവിധ കലാ സാംസ്കാരിക പരുപാടികൾ ആഘോഷങ്ങൾക്ക് കൊഴുപ്പേകി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കൌണ്‍സിലർ ഫിയോണ കിങ്ങ്, കൌണ്‍സിലർ അമാന്ത കൂപ്പർ, കൌണ്‍സിലർ നോം വിന്നം, മുൻ സാമൂഹ്യ വികസന മന്ത്രി ട്രേസി ഡേവിസ് തുടങ്ങിയവർ പങ്കെടുത്തു. ജോസഫ്‌ സേവ്യർ, രാജേഷ്‌ നായർ, തോമസ്‌ പുല്ലൻ, ജോസ് കാച്ചപ്പിള്ളി, സോയി ജോസ്, അനീഷ്‌ തോമസ്‌, ജോണ്‍ മൂഴിയിൽ, ബിബിൻ തുരുത്തിക്കര എന്നിവർ പരുപാടികൾക്ക് നേതൃത്വം നല്കി. ഓഗസ്റ്റ്‌ 15 നു നടന്ന കായിക മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. വിഭവ സമൃദ്ധമായ ഓണ സദ്യയോടെ ആഘോഷങ്ങൾ കൊടിയിറങ്ങി.

12005939_898438910222280_1258761089_o

NO COMMENTS

LEAVE A REPLY