ബ്രിസ്‌ബേൻ മലയാളികളുടെ പ്രിയ സംവിധായകൻ ജോയ് മാത്യുവിന് അംഗീകാരം.

0
1287

ബ്രിസ്‌ബേൻ : ‘ദ ഡിപ്പെന്‍ഡന്‍സ് എന്ന തന്റെ ആദ്യ സന്ദേശ ചിത്രത്തിലൂടെ സംവിധാനമേഖലയിൽ കയ്യൊപ്പു പതിപ്പിച്ച ജോയ്.കെ.മാത്യു വിനെ ക്യൂൻസ്‌ലാൻഡ് സർക്കാർ ആദരിച്ചു. ആര്‍എഡിഎഫിന്റെയും ബനാന ഷെയര്‍ കൗണ്‍സിലിന്റെയും പ്രതിനിധികൾ ചടങ്ങിൽ പ്രേത്യേക പുരസ്കാരം നൽകിയാണ് മലയാളി സംവിധായകൻ ജോയിയെ ആദരിച്ചത്. മലയാളിയായ ഒരാൾക്ക് ചലച്ചിത്ര മേഖലയിൽ ലഭിക്കുന്ന ആദ്യ അംഗീകാരം കൂടിയാണ് ജോയ്.കെ.മാത്യുവിന് ലഭിച്ചത്. സെന്‍ട്രല്‍ ക്യൂൻസ്‍ലാന്‍ഡ് ബിലോയ്‌ലയില്‍ ബനാന ഷെയര്‍ കൗണ്‍സില്‍ മേയര്‍ നെവ്.ജി. ഫെറിയറുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയര്‍ വാറന്‍ മിഡില്‍ടണ്‍ ആണ് പുരസ്കാരം സമ്മാനിച്ചത്. ജോയ്.കെ.മാത്യുവിന്റെ സന്ദേശ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ വേള്‍ഡ് മദര്‍ വിഷന്റേയും കംഗാരു വിഷന്റേയും ബാനറിലാണ് ‘ദി ഡിപ്പന്‍ഡന്‍സ്’ എന്ന ചിത്രം നിർമ്മിച്ചത്. ചെറുതും വലുതുമായ ഏഴു ചിത്രങ്ങളും, ഒട്ടേറെ ഡോകളുമെന്ററികളും ചെയ്ത് ഈ മേഖലയിൽ കഴിവ് തെളിയിച്ച ജോയ് മാത്യുവിന് ക്യൂൻസ്‌ലാന്റ്‌ സർക്കാർ നൽകിയ അംഗീകാരമായിരുന്നു ‘ദി ഡിപ്പന്‍ഡന്‍സ്’ എന്ന ചിത്രത്തിന്റെ പ്രദർശനംഗീകാരം.

ക്യൂൻസ് ലാന്റ് ബിലോയേല സിവിക് സെന്ററിൽ നടന്ന ചിത്രത്തിന്റെ പ്രദർശനം പാർലമെന്റ് മെമ്പർ കോളിൻ ബോയ്സ് ഉദ്ഘാടനം ചെയ്തു. ക്യൂൻസ്‌ലാന്റിലെ കലാ-സാംസ്കാരിക-രാഷ്ട്രീയ മേഖലയിലെ ഒട്ടനവധിപ്പേർ ചടങ്ങിന് സാക്ഷ്യം വഹിക്കുവാൻ എത്തിയിരുന്നു. ഇതാദ്യമായാണ് ഇന്ത്യന്‍ സംവിധായകന് ഇത്തരത്തിൽ ഓസ്‌ട്രേലിയയില്‍ സര്‍ക്കാരിന്റെ സഹകരണത്തോടെ ചിത്രം നിര്‍മിക്കാന്‍ അവസരം ലഭിക്കുന്നത്. ഇന്ത്യ, ഓസ്‌ട്രേലിയ, അമേരിക്ക, ഫിലിപ്പൈന്‍സ്, ബെല്‍ജിയം, ചൈന, മാള്‍ട്ട, പാകിസ്ഥാന്‍ , വിയറ്റ്‌നാം, നെതര്‍ലാന്‍ഡ് , ഹംഗറി തുടങ്ങി പതിനൊന്നിലധികം രാജ്യങ്ങളില്‍നിന്നുള്ള സിനിമ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചു കൊണ്ട് ഒരു ഇന്ത്യന്‍ സംവിധായകന്‍ ചെയ്യുന്ന സിനിമ എന്ന പ്രത്യകതയും ‘ദി ഡിപ്പന്‍ഡന്‍സ്’ എന്ന ചിത്രത്തിനുണ്ട്. ജോയ് കെ.മാത്യുവിന്റെ ഈ അസുലഭ നേട്ടം ബ്രിസ്‌ബേൻ മലയാളികൾക്കാകെ അഭിമാനകരമാണ്.

NO COMMENTS

LEAVE A REPLY