ബ്രിസ്‌ബേനില്‍ നോമ്പുകാല ധ്യാനത്തിനുള്ള ഒരുക്കം പൂര്‍ത്തിയായി

0
980
ബ്രിസ്‌ബേന്‍: പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയും പോട്ട ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ ഫാ. മാത്യൂ ഇലവുങ്കല്‍ വിസിയുടെ നേതൃത്വത്തില്‍ നോമ്പിനോടനുബന്ധിച്ചു നടത്തപ്പെടുന്ന ആത്മാഭിഷേക ധ്യാനത്തിനുള്ള ഒരുക്കം പൂര്‍ത്തിയായതായി വികാരി ഫാ. പീറ്റര്‍ കാവുംപുറം, ട്രസ്റ്റിമാരായ സിബി ജോസഫ്, ജോളി കെ പൗലോസ് എന്നിവര്‍ അറിയിച്ചു.
മാര്‍ച്ച് 11 ന് ആരംഭിക്കുന്ന സുവിശേഷ പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും 13 ന് അവസാനിക്കും. മൗണ്ട് ഗ്രാവറ്റ്, ക്രീക് റോഡിലുള്ള ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിയിലാണ് ധ്യാനം നടക്കുക. മാര്‍ച്ച് 11 വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെയും 12 ന് രാവിലെ 9 മുതല്‍ വൈകിട്ട് അഞ്ചുവരെയും സമാപനദിവസമായ 13 ഞായറാഴ്ച രാവിലെ 11 മുതല്‍ രാത്രി 7 വരെയുമാണ് ധ്യാനം. ബ്രിസ്‌ബേന്‍ സെന്റ് തോമസ് സീറോ മലബാര്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന വാര്‍ഷിക ധ്യാനത്തിലേക്ക് എല്ലാ ഇടവകാംഗങ്ങളെയും വിശ്വാസികളെയും പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ ക്ഷണിക്കുന്നു.
ധ്യാനദിവസങ്ങളില്‍ ദൂരെസ്ഥലങ്ങളില്‍നിന്നും വരുന്നവര്‍ക്ക് താമസസൗകര്യം ഒരുക്കുന്നതാണ്. ധ്യാനദിവസങ്ങളില്‍ കുമ്പസാരിക്കുന്നതിനും കൗണ്‍സിലിംഗിനും പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്. താമസസ്ഥലം ആവശ്യമുള്ളവരും കൗണ്‍സിലിംഗിന് പേര് രജിസ്റ്റര്‍ ചെയ്യുന്നവരും ബന്ധപ്പെടുക: ഫാ. പീറ്റര്‍ കാവുംപുറം (0490 037842), സിബി ജോസഫ് (0470 250291), ജോളി കെ. പൗലോസ് (0470 527464), ഹണി പൈനേടത്ത് (0426 262001), സൈമണ്‍ മുളംഗനി (0419 176925).

NO COMMENTS

LEAVE A REPLY