മുലയൂട്ടുന്ന അമ്മമാർക്ക് ഹൃദ്രോഗ സാധ്യത കുറയുമെന്ന് പഠനം.

0
654

സിഡ്‌നി : മുലയൂട്ടുന്ന അമ്മമാരില്‍ ഹൃദ്രോഗത്തിനുള്ള സാധ്യത കുറയുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. സാക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചൊവ്വാഴ്ച സിഡ്‌നിയില്‍ നടന്ന വിദഗ്ധരുടെ യോഗത്തിലാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

മുലയൂട്ടുന്ന അമ്മമാരില്‍ ഹൃദ്രോഗം വരാനുള്ള സാധ്യത 14 ശതമാനത്തോളം കുറയുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഹൃദ്രോഗം മൂലമുള്ള മരണത്തിനുള്ള സാധ്യതയും മുലയൂട്ടുന്ന അമ്മമാരില്‍ 34 ശതമാനം കുറയുന്നതായും കണ്ടെത്തിയിട്ടുണ്ടെന്ന് ഗവേഷകയായ ബിന്‍ഹ് ന്യുയെന്‍ പറഞ്ഞു. കണ്ടെത്തല്‍ സുപ്രധാനമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. കാരണം ആഗോളതലത്തിലും ഓസ്‌ട്രേലിയയിലും സ്ത്രീമരണത്തിനു പിന്നിലെ കാരണങ്ങളില്‍ പ്രധാനം ഹൃദ്രോഗമാണെന്ന് ന്യൂയെന്‍ പറഞ്ഞു. സിഡ്‌നി യൂണിവേഴ്‌സിറ്റിയിലെ പൊതുജനാരോഗ്യ സ്‌കൂളിന്റെ നേതൃത്വത്തില്‍ ആയിരത്തോളം സ്ത്രീകളില്‍ നടത്തിയ പഠനമാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ആറു വര്‍ഷമായി തുടരുകയായിരുന്നു ഗവേഷണം.

NO COMMENTS

LEAVE A REPLY