മസ്തിഷ്‌ക കാൻസർ രോഗം നിയന്ത്രിക്കാനാവുന്നില്ല.

0
698

സിഡ്‌നി : മസ്തിഷ്‌ക കാന്‍സര്‍ ബാധിച്ച് മരിക്കുന്ന ഓസ്‌ട്രേലിയക്കാരുടെ എണ്ണത്തില്‍ മാറ്റമില്ലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നു ദശകങ്ങളായി ബ്രെയിന്‍ കാന്‍സര്‍ ബാധിച്ചു മരിക്കുന്ന രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ല. ചികിത്സാരംഗത്ത് കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ബ്രെയിന്‍ കാന്‍സര്‍ രോഗത്തില്‍നിന്നു സുഖംപ്രാപിച്ചവര്‍ 25 ശതമാനം മാത്രമാണെന്ന് ഓസ്‌ട്രേലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് വെല്‍ഫയര്‍ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2009 മുതല്‍ 2013 വരെയുള്ള കാലയളവിലെ വിവരങ്ങളാണ് പഠനവിധേയമാക്കിയത്. മറ്റ് എല്ലാ വിഭാഗങ്ങളിലുമുള്ള കാന്‍സര്‍ രോഗബാധിതര്‍ സുഖം പ്രാപിച്ചത് 68 ശതമാനമാണ്. ക്വീന്‍സ്്‌ലാന്‍ഡിലാണ് മസ്തിഷ്‌ക കാന്‍സര്‍ ബാധിച്ച് ഏറ്റവും കൂടുതല്‍ രോഗികള്‍ മരിച്ചതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒരു ലക്ഷത്തില്‍ 8.3 കേസുകള്‍ മസ്തിഷ്‌ക കാന്‍സര്‍ രോഗികളുടെതാണ്.

കാന്‍സറല്ലാത്ത ട്യൂമറുകള്‍ ബാധിച്ച് 2015 ല്‍ 279 പേരാണ് മരിച്ചത്. എന്നാല്‍ കാന്‍സര്‍ ബാധിച്ച് മരിച്ചവരുടെ എണ്ണം 1500 പേരാണ്. അതായത് പ്രതിദിനം നാലു മരണങ്ങള്‍ കാന്‍സറിനെത്തുടര്‍ന്നുണ്ടാകുന്നു. കാന്‍സറെന്നു സംശയിക്കുന്ന 2100 കേസുകള്‍ ഇനിയും സ്ഥിരീകരിക്കപ്പെടാനുണ്ട്. 40 വയസിനു താഴെ പ്രായമുള്ളവരെയും കുട്ടികളെയുമാണ് മസ്തിഷ്‌ക കാന്‍സര്‍ പിടികൂടുന്നത്. ബ്രെയിന്‍ കാന്‍സറിനെക്കുറിച്ചുള്ള കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. ഇതിനായുള്ള ഫണ്ട് സര്‍ക്കാര്‍ വകയിരുത്തേണ്ടതാണ്.

NO COMMENTS

LEAVE A REPLY