കള്ളപ്പണ നിയന്ത്രണം : മാധ്യമമാഫിയ പ്രതിസന്ധിയിൽ നട്ടം തിരിയുന്നു.

0
3717

കൊച്ചി : നവംബർ എട്ടാം തീയതി രാത്രി മുതൽ ഇന്ത്യയിൽ നിലവിൽ വന്ന നോട്ടു പ്രതിസന്ധി കേരളത്തിലെയടക്കം പ്രമുഖ മാധ്യമ സ്‌ഥാപനങ്ങളെ വൻ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുന്നു. അതിരുകളില്ലാതെ കള്ളപ്പണം വെളുപ്പിക്കുന്നതിനായി പലരും പ്രയോഗിച്ചിരുന്ന ശാശ്വത കേന്ദ്രമായിരുന്നു മാധ്യമ സ്‌ഥാപനങ്ങളെന്ന് പ്രതിസന്ധിയുടെ 20 നാളുകൾ കഴിയുന്പോൾ കണക്കുകൾ സൂചിപ്പിക്കുന്നു. മലയാളത്തിന്റെ സുപ്രഭാതമെന്നു വിളിപ്പേരുള്ള പത്ര മുതലാളിപോലും തങ്ങളുടെ പരസ്യത്തിൽ നേരിട്ട വൻ തകർച്ചയിൽ നിന്നും കരകയറുവാൻ കടുത്ത തീരുമാനങ്ങളിലേക്കു തിരിയുന്നു എന്നാണു അറിയുവാൻ കഴിയുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി നേരത്തെ ബുക്ക് ചെയ്ത പരസ്യങ്ങൾ പോലും പലരും പിൻവലിച്ചതോടെ പത്രത്തിന്റെ താളുകളുടെ എണ്ണംകുറക്കാൻ പത്ര സ്‌ഥാപന ഉടമകൾ തയ്യാറായിക്കഴിഞ്ഞു. ആദ്യ നാളുകളിൽ നിലച്ച ഭാഗ്യക്കുറി ടിക്കറ്റുകളുടെ നറുക്കെടുപ്പ് പുനരാരംഭിച്ചത് അല്പം ആശ്വാസം പകരുമെങ്കിലും കണക്കില്ലാത്ത പണം ഈ മേഖലയിൽ ഒഴുകിയിരുന്നു എന്നത് ഏവർക്കും അറിയാവുന്ന പരമാർത്ഥമാണ്. പരസ്യങ്ങളുടെ വൻ ചോർച്ചയും, പല പ്രമുഖ പരസ്യ കന്പനികളും നൽകിയ പരസ്യങ്ങളുടെ തുക ലഭിക്കുമോ എന്ന ആശങ്കകളും ഈ മേഖലയിലെ പ്രതിസന്ധി വരും നാളുകളിൽ ഇരട്ടിക്കുമെന്നതിൽ തർക്കമില്ല. മോഡി എന്ന ഇന്ത്യയുടെ കരുത്തുറ്റ ഭരണാധികാരിയെ ഏതുവിധേനയും തകർക്കുവാൻ മാധ്യമങ്ങൾ മത്സരിക്കുന്നതിനും പ്രധാനകാരണം ഇതുതന്നെയാണ്.

ആദർശവും, ആൽമാർഥതയും നാട്ടുകാരെ കാണിക്കുന്പോഴും തങ്ങളുടെ പരസ്യക്കാരുടെ പിണിയാളുകളായി പ്രവർത്തിക്കുന്നവരായിരുന്നു എന്നും കേരളത്തിലേതടക്കമുള്ള ദൃശ്യ- പത്ര സ്‌ഥാപനങ്ങൾ. അതുകൊണ്ടുതന്നെ കള്ളപ്പണത്തിന്റെ ഒഴുക്ക് നിലച്ചപ്പോൾ തകർച്ചയിലാവുന്ന വലിയൊരു മാധ്യമപ്പട തന്നെ കേരളത്തിലെ സമാധാനാന്തരീക്ഷം തകരാറിലാണ് എന്ന് പ്രചരിപ്പിക്കുന്നതിൽ മത്സരിക്കുകയാണ്. രാജ്യതാല്പര്യങ്ങൾക്കപ്പുറം രാഷ്ട്രീയ എതിരാളികളെ കൂട്ടുപിടിച്ച് ഈ പ്രതിസന്ധി ആളിക്കത്തിച്ച് പ്രകോപനമുണ്ടാക്കുവാനാണ് ഇത്തരക്കാരുടെ ശ്രമം.

പക്ഷെ മുൻ നിശ്ചയിച്ച പല തീരുമാനങ്ങളും സന്ദർഭത്തിനനുസരിച്ച് തിരുത്തി, എടുത്ത കടുത്ത തീരുമാനം പ്രവർത്തന പഥത്തിൽ എത്തിക്കുന്നതിന് കേന്ദ്ര സർക്കാരും ശ്രമം ആരംഭിച്ചതാണ് ഇത്തരക്കാർക്ക് ഏറെ ആശങ്കകൾ നൽകുന്നത്. പല ബാങ്കുകളിൽ പല അകൗണ്ടിൽ നിന്നും പലവിധേനയും പണം വെളുപ്പിക്കുവാൻ തുടങ്ങിയത് ശ്രദ്ധയിൽപെട്ട സർക്കാർ കയ്യിൽ മഷിപുരട്ടി നിയന്ത്രണം ഏർപ്പെടുത്തിയപ്പോഴും, ദിവസേനയും, ആഴ്ചയിലും പിൻവലിക്കാവുന്ന തുകയുടെ നിയന്ത്രണം വന്നപ്പോഴും, പണം സ്വർണ്ണമായി നിക്ഷേപിക്കുമെന്ന അവസ്‌ഥവയിൽ എടുത്ത സ്വർണ്ണ നിയന്ത്രണ രീതിയെയും എല്ലാം എതിർത്തുകൊണ്ട് സാധാരണക്കാരന്റെ പേരിൽ മാധ്യമ മാഫിയ നടത്തിയത് ആൽമരക്ഷക്കുള്ള കടുത്തപോരാട്ടങ്ങളായിരുന്നു എന്ന് നാം തിരിച്ചറിയണം. നിലവിലെ സ്‌ഥിതി സർക്കാർ പ്രതീക്ഷിച്ചതുപോലെ നടപ്പാക്കുവാൻ കഴിഞ്ഞാൽ കേരളത്തിലെ പല മാധ്യമ സ്‌ഥാപനങ്ങളും അടച്ചുപൂട്ടേണ്ടി വരുമെന്ന് ഈ രംഗത്ത് പതിറ്റാണ്ടുകളായി പ്രവർത്തിച്ചു വരുന്ന പത്രപ്രവർത്തകൾ തന്നെ സമ്മതിക്കുന്നു. കാരണം നിലവിലുള്ള ഒട്ടുമിക്ക അച്ചടി – ദൃശ്യ മാധ്യമ സ്‌ഥാപനങ്ങളും നിലനിൽക്കുന്നത് വിനിമയ മാർക്കറ്റിൽ നിയന്ത്രണങ്ങളില്ലാത്ത പണത്തിന്റെ ക്രയവിക്രയങ്ങൾ കൊണ്ട് തന്നെയാണ് എന്നതാണ്. ഇനിയുള്ള ക്രയവിക്രയങ്ങൾക്ക് കൃത്യമായ കണക്കും, അതിന് പരിശോധനയും ഉണ്ടായാൽ പലരും പണമൊഴുക്കുന്നത് നിയന്ത്രിക്കുമെന്ന യാഥാർഥ്യം ഇത്തരക്കാർ തിരിച്ചറിയുന്നുണ്ട്. അത് തന്നെയാണ് ഓരോ ദിവസവും ജനങ്ങളെ ആശങ്കയിലാക്കി സർക്കാരിനെതിരെ തിരിക്കുവാൻ മാധ്യമങ്ങൾ മത്സരിക്കുന്നതെന്നാണ് യാഥാർഥ്യം.

NO COMMENTS

LEAVE A REPLY