പെർത്തിലെ ബിജോയ് മേനോന്റെ ഭാര്യാ മാതാവ് ഷീല (76) അന്തരിച്ചു.

0
2761

പെർത്ത് : മലയാളിയും അറിയപ്പെടുന്ന സീരിയൽ-നാടക നടനുമായ ബിജോയ് മേനോന്റെ ഭാര്യാ മാതാവ് ഷീല ഉണ്ണികൃഷ്ണൻ (76) അന്തരിച്ചു. പെർത്തിലെ ഫിയോണ സ്റ്റാൻലി ഹോസ്പിറ്റലിൽ കഴിഞ്ഞ പത്ത് ദിവസമായി ചികിത്സയിലായിരുന്നു. പെട്ടെന്നുണ്ടായ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷീലയെ ഹൃദയ ധമനികളിൽ ബ്ലോക്കുകൾ കണ്ടതിനെത്തുടർന്ന് ബൈപാസ് ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷവും യന്ത്രങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ഇന്നലെ (തിങ്കളാഴ്ച) കിഡ്നിയും തകരാറിലായതോടെയാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ പത്ത് വർഷമായി ബിജോയ്‌ മേനോനോടും ഭാര്യ ഉമ്മയോടും, കുട്ടികൾക്കുമൊപ്പം വെല്ലിട്ടനിലായിരുന്നു താമസം.

ബിജോയ്മേനോന്റെ ബന്ധുക്കൾ എല്ലാവരും ചെന്നെയിലാണ് താമസം. അതുകൊണ്ടുതന്നെ ശവസംസ്‌കാരം പെർത്തിൽ വച്ച് നടത്തുവാനാണ് തീരുമാനം. തീയതി പിന്നീട് അറിയിക്കും.

NO COMMENTS

LEAVE A REPLY