ഭീകരാക്രമണത്തെ ചെറുക്കാൻ സർക്കാർ-ധനകാര്യ സ്‌ഥാപനങ്ങൾ കൈകോർക്കുന്നു.

0
715

മെൽബൺ :രാജ്യത്ത് വർധിച്ചു വരുന്ന ഭീകരാക്രമണങ്ങള്‍ക്കും സംഘടിത കുറ്റവാളികള്‍ക്കും സാമ്പത്തിക സഹായം ലഭിക്കുന്നതു തടയാനും നിര്‍ണായകമായ സാമ്പത്തിക രഹസ്യാന്വേഷണം നടത്താനും രാജ്യത്തിന്റെ വിവിധ സര്‍ക്കാര്‍, സര്‍ക്കാരിതര ഏജന്‍സികള്‍ കൈകോര്‍ക്കുന്നു. ലോകത്തിലെതന്നെ ആദ്യ ഫിന്‍ന്റെല്‍ സഖ്യത്തിന് സിഡ്‌നിയില്‍ വെള്ളിയാഴ്ച തുടക്കം കുറിച്ചു. ഫെഡറല്‍ സര്‍ക്കാരിനൊപ്പം ന്യൂ സൗത്ത് വെയില്‍സ് പോലീസ്, ധനകാര്യ രഹസ്യാന്വേഷണ ഏജന്‍സിയായ ഓസ്ട്രാക്, ഓസ്‌ട്രേലിയന്‍ ടാക്‌സേഷന്‍ ഓഫീസ്, വെസ്‌റ്റേണ്‍ യൂണിയന്‍, പേപാല്‍, രാജ്യത്തെ പ്രധാനപ്പെട്ട നാലു ബാങ്കുകള്‍ തുടങ്ങി 19 പങ്കാളികളാണ് സഖ്യത്തിലുള്ളത്.

സംഘടിത കുറ്റവാളികളായ മയക്കുമരുന്ന് കള്ളക്കടത്തുകാര്‍, ബിക്കി സംഘങ്ങള്‍, മറ്റ് ആഗോള സിന്‍ഡിക്കേറ്റുകള്‍ എന്നിവര്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്ന മാര്‍ഗം കണ്ടെത്താന്‍ ഈ സഖ്യത്തിനു സാധിക്കും. സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തത്തിന് ഈ പണമൊഴുക്ക് കണ്ടെത്താനും തടയാനും സാധിക്കുമെനന്ന് നീതിന്യായ മന്ത്രി മൈക്കിള്‍ കീനാന്‍ പറഞ്ഞു. ഒരു ആക്രമണത്തിനുള്ള പദ്ധതി തയാറാക്കി അത് നടപ്പാക്കാന്‍ സാമ്പത്തികം അത്യാവശ്യമാണ്. ഇത്തരത്തിലുള്ള നീക്കത്തിനായി കൈമാറ്റം ചെയ്യപ്പെടുന്ന ചെറിയ തുകപോലും അത്യന്തം അപകടകാരിയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. 2002 ല്‍ 88 ഓസ്‌ട്രേലിയക്കാരുടെ ജീവന്‍ അപഹരിച്ച ബാലി ബോംബാക്രമണത്തിന് ചെറിയ തുകകളാണ് സമാഹരിച്ചത്.

ഇസ്ലാമിക സ്‌റ്റേറ്റ് എന്ന ഭീകര സംഘടനയുടെ ആശയത്തില്‍ ആകൃഷ്ടരായ ഭീകരപ്രവര്‍ത്തകര്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ നാല് ആക്രമണങ്ങളാണ് നടത്തിയത്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളില്‍ 12 ആക്രമണങ്ങള്‍ക്കുള്ള പദ്ധതികളാണ് സുരക്ഷാ ഏജന്‍സികള്‍ തകര്‍ത്തതെന്ന് മന്ത്രി കീനന്‍ വ്യക്തമാക്കി. നിര്‍വീര്യമാക്കിയ ആക്രമണങ്ങളില്‍ ഏതെങ്കിലുമൊന്ന് നടന്നിരുന്നെങ്കില്‍, അത് രാജ്യത്തിന്റെ മുഖച്ഛായതന്നെ മാറ്റിയേനെ. ആക്രമണത്തിനായി പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്ന തീവ്രവാദികള്‍ക്ക് ലക്ഷംകോടികളാണ് ആവശ്യമായി വരുന്നത്.

രാജ്യത്തെ പ്രധാന ബാങ്കുകളായ എഎന്‍സെഡ്, കോമണ്‍വെല്‍ത്ത് ബാങ്ക്, മാക്്ക്വയര്‍, വെസ്റ്റ്പാക് എന്നീ ബാങ്കുകള്‍ പണമിടപാടുകളില്‍ കര്‍ശനമായ നിരീക്ഷണം നടത്തും. ഡിജിറ്റല്‍ ഇടപാടുകളിലെ ചെയിനുകള്‍ തടയാന്‍ ബാങ്കുകള്‍ പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കും.

NO COMMENTS

LEAVE A REPLY