അമേരിക്കൻ കയറ്റുമതി പ്രതീക്ഷിച്ച് ഓസ്‌ട്രേലിയൻ ബീഫ് ഇറച്ചി ഉത്പാദകർ.

0
878
FILE - In this Jan. 18, 2010 file photo, steaks and other beef products are displayed for sale at a grocery store in McLean, Va. The meat industry is seeing red over the dietary guidelines. Hoping to rehabilitate its image as critics have encouraged Americans to eat less meat, the industry is swiftly and aggressively trying to discredit a government advisory panel report that they see as damaging. The report, released last month, recommends that people consume fewer red and processed meats and includes the health benefits of lean meat in a footnote, instead of as part of the main recommendations. (AP Photo/J. Scott Applewhite, File)

മെൽബൺ : ബ്രസീലില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന മാട്ടിറച്ചിക്ക് അമേരിക്ക നിരോധനം ഏര്‍പ്പെടുത്തിയത് ഓസ്‌ട്രേലിയന്‍ മാട്ടിറിച്ചി ഉല്‍പാദകര്‍ക്ക് ഗുണകരമാകും. വ്യാഴാഴ്ചയാണ് ബ്രസീലില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന മാട്ടിറച്ചിക്ക് അമേരിക്ക നിരോധനം ഏര്‍പ്പെടുത്തിയത്. ബ്രസീലില്‍നിന്നുള്ള മാട്ടിറച്ചിയ്ക്ക് ഭക്ഷ്യ സുരക്ഷാ പരിശോധനകളില്‍ വിജയിക്കാനായിട്ടില്ലെന്നതാണ് ഇറക്കുമതി നിരോധിക്കാന്‍ കാരണം. ലോകത്തിലെ മാട്ടിറച്ചി ഉല്‍പാദകരില്‍ രണ്ടാം സ്ഥാനം ബ്രസീലിനാണ്.

ഭക്ഷ്യ സുരക്ഷാ നിലവാരം നിലനിറുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതുവരെ നിരോധനം നിലനില്‍ക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ മാര്‍ച്ചുമുതല്‍ ഭക്ഷ്യ സുരക്ഷാ അധികൃതര്‍ പരിശോധന കര്‍ശനമാക്കിയതാണ്. ബ്രസീലിന്റെ മാട്ടിറച്ചി നിരോധനം ഓസ്‌ട്രേലിയന്‍ മാട്ടിറച്ചി ഉല്‍പാദകര്‍ക്ക് ഉണര്‍വേകുന്നുണ്ട്. അമേരിക്കയുടെ ഈ നടപടി ഓസ്‌ട്രേലിയന്‍ മാട്ടിറച്ചി വ്യവസായത്തിന് ഊര്‍ജം പകരുന്നുണ്ട്.

NO COMMENTS

LEAVE A REPLY