ബാലകൃഷ്ണൻ മരണത്തിനു കീഴടങ്ങി. മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കാം.

0
4644

ഓക്‌ലാന്റ് : മകനും കുടുംബത്തോടുമൊപ്പം അവധിക്കാലം ആഘോഷിക്കുവാൻ എത്തിയ പിതാവ് ന്യൂസീലാന്റിൽ മരണപ്പെട്ടു. പിതാവിന് സംഭവിച്ച അപ്രതീക്ഷിത ദുരന്തത്തിന്റെ ചികിത്സാ സഹായത്തിനായി തുക സമാഹരിച്ച് സഹായിച്ച മലയാളി സമൂഹത്തിന്റെ പ്രാർഥനകൾ വിഫലമായി. ഒൻപതു ദിവസത്തെ ചികിത്സകൾക്കൊടുവിൽ ബാലകൃഷ്ണൻ യാത്രയായി. മൃതദേഹം നാട്ടിലെത്തിക്കുവാനുള്ള ക്രമീകരണങ്ങൾ ഇന്ത്യൻ എമ്പസിയുമായി ചേർന്ന് നടന്നു വരികയാണ്. ന്യൂസീലാന്റിലെ ഓക്‌ലാന്റിൽ താമസിക്കുന്ന ബിജോഷിന്റെ പിതാവ് ബാലകൃഷ്ണൻ ജൂൺ 12 നാട്ടിലേക്ക് തിരികെ പോകാനിരിക്കെയായിരുന്നു മെയ് 16 പക്ഷാഘാതമുണ്ടായത്. ഉടനെത്തന്നെ മിഡിൽ മോർ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പൊതുവെ ആരോഗ്യവാനായിരുന്ന പിതാവിന് മെഡിക്കൽ ഇൻഷുറൻസ് എടുത്തിരുന്നില്ല. അതിനാൽ ചികിത്സക്കുള്ള തുക സമാഹരിക്കുവാൻ മലയാളി സമൂഹം തീവ്ര പരിശ്രമത്തിലായിരുന്നു. ഇതിനിടയിലാണ് അന്ത്യം സംഭവിച്ചത്. ഏകദേശം 36000 ഡോളറോളം ഇതുവരെ ചിലവായി. മുന്നൂറോളം പേരുടെ കയ്യിൽ നിന്നും 24000 ഡോളറോളം സമാഹരിക്കുവാനായിട്ടുണ്ട്. ബാക്കി തുകകൂടി സമാഹരിക്കുവാനുള്ള ശ്രമത്തിലാണ് ബിജോഷിന്റെ സുഹൃത്തുക്കളും, മലയാളി സമൂഹവും. അഭ്യുദയകാംക്ഷികളും, ഉദാരമതികളുമായ മലയാളി സുഹൃത്തുക്കളുടെ സഹായം ഈ കുടുംബത്തിനാവശ്യമാണ്. സന്മനസ്സുള്ളവർക്ക് താഴെയുള്ള കളർ ബോക്സിൽ ക്ലിക്ക് ചെയ്ത് അവരവർക്ക് ഇഷ്ടമുള്ള തുക നൽകിയാൽ ഈ കുടുംബത്തിന് വലിയൊരനുഗ്രഹമാകും.

സന്മനസ്സുള്ളവർക്ക് താഴെയുള്ള കളർ ബോക്സിൽ ക്ലിക്ക് ചെയ്ത് അവരവർക്ക് ഇഷ്ടമുള്ള തുക നൽകിയാൽ ഈ കുടുംബത്തിന് വലിയൊരനുഗ്രഹമാകും.

NO COMMENTS

LEAVE A REPLY