ഓസ്‌ട്രേലിയൻ വൈനിന് അന്താരാഷ്‌ട്ര മാർക്കറ്റിൽ പ്രിയമേറുന്നു.

0
443

സിഡ്‌നി : ഓസ്‌ട്രേലിയന്‍ വീഞ്ഞിന് അന്താരാഷ്ട്ര വിപണിയില്‍ പ്രിയമേറുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഓസ്‌ട്രേലിയന്‍ വീഞ്ഞ് കയറ്റുമതിയില്‍ പത്തു ശതമാനമാണ് വര്‍ധനയുണ്ടായിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വീഞ്ഞ് കയറ്റുമതിയിലെ വരുമാനം 2.31 ലക്ഷംകോടി ഡോളറായി വര്‍ധിച്ചതായി കഴിഞ്ഞയാഴ്ച പ്രസിദ്ധപ്പെടുത്തിയ വൈന്‍ ഓസ്‌ട്രേലിയ എക്‌സ്‌പോര്‍ട്ട് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തുടര്‍ച്ചയായി ഇത് മൂന്നാം തവണയാണ് ഓസ്‌ട്രേലിയന്‍ വീഞ്ഞിന്റെ കയറ്റുമതി മൂല്യം വര്‍ധിക്കുന്നത്. ഇതിനുമുമ്പ് ഏഴുവര്‍ഷത്തോളം കയറ്റുമതിയില്‍ പുരോഗതിയുണ്ടായിരുന്നില്ല. വീഞ്ഞ് കയറ്റുമതിയില്‍ ലോകത്തെ പ്രധാനപ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനമാണ് ഓസ്‌ട്രേലിയയ്ക്കുള്ളത്. ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍, ചിലി എന്നീ രാജ്യങ്ങളാണ് യഥാക്രമം ഒന്നുമുതലുള്ള സ്ഥാനങ്ങളിലുള്ളത്. വൈന്‍ കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്തു ഫ്രാന്‍സാണ്. ഓസ്‌ട്രേലിയയ്ക്കു മുന്നിലുള്ള നാലു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഓസ്‌ട്രേലിയന്‍ വൈനിന്റെ കയറ്റുമതിയിലെ വളര്‍ച്ചാ നിരക്ക് ശ്രദ്ധേയമാണെന്ന് വൈന്‍ ഓസ്‌ട്രേലിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആന്‍ഡ്രൂസ് ക്ലാര്‍ക്ക് പറഞ്ഞു. ചൈന പോലുള്ള വിപണിയില്‍ ഫ്രഞ്ച് വൈനാണ് ഒന്നാം സ്ഥാനത്തുള്ളത്. മൂല്യത്തിന്റെ 41 ശതമാനം ഓഹരിയും ഫ്രഞ്ച് വൈനിനാണ്. ഓസ്‌ട്രേലിയന്‍ വൈനിന് 21 ശതമാനം ഓഹരിയുള്ളതായി ക്ലാര്‍ക്ക് പറഞ്ഞു.

പ്രീമിയം വൈന്‍ മാര്‍ക്കറ്റിലാണ് ശക്തമായ കയറ്റുമതി വര്‍ധനയുണ്ടായിരിക്കുന്നത്. ആഗോളതലത്തില്‍ ഓസ്‌ട്രേലിയന്‍ വീഞ്ഞിന് പ്രശസ്തിയുണ്ടായിരിക്കുന്നുവെന്നത് അഭിമാനിക്കാവുന്നതാണെന്നും ഇതൊരു ശുഭവാര്‍ത്തയാണെന്നും ടെയ്‌ലേഴ്‌സ് വൈന്‍സ് മാനേജിംഗ് ഡയറക്ടര്‍ മിറ്റ്‌ചെല്‍ ടെയ്‌ലര്‍ അഭിപ്രായപ്പെട്ടു. ബ്രിട്ടനാണ് ഓസ്‌ട്രേലിയന്‍ വൈനിന്റെ ഏറ്റവും വലിയ മാര്‍ക്കറ്റ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബ്രിട്ടനിലേക്കുള്ള കയറ്റുമതി മൂല്യത്തില്‍ ഏഴു ശതമാനം കുറവുണ്ടായി. പൗണ്ടിന്റെ മൂല്യം കുറഞ്ഞതും യൂറോപ്യന്‍ യൂണിയനില്‍നിന്ന് പിന്‍മാറാനുള്ള ബ്രിട്ടന്റെ തീരുമാനവുമാണ് ഓസ്‌ട്രേലിയന്‍ വൈനിന്റെ കയറ്റുമതി മൂല്യം കുറയാന്‍ കാരണമായത്.ഓസ്‌ട്രേലിയന്‍ വീഞ്ഞിന് അന്താരാഷ്ട്ര വിപണിയില്‍ പ്രിയമേറുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഓസ്‌ട്രേലിയന്‍ വീഞ്ഞ് കയറ്റുമതിയില്‍ പത്തു ശതമാനമാണ് വര്‍ധനയുണ്ടായിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വീഞ്ഞ് കയറ്റുമതിയിലെ വരുമാനം 2.31 ലക്ഷംകോടി ഡോളറായി വര്‍ധിച്ചതായി കഴിഞ്ഞയാഴ്ച പ്രസിദ്ധപ്പെടുത്തിയ വൈന്‍ ഓസ്‌ട്രേലിയ എക്‌സ്‌പോര്‍ട്ട് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തുടര്‍ച്ചയായി ഇത് മൂന്നാം തവണയാണ് ഓസ്‌ട്രേലിയന്‍ വീഞ്ഞിന്റെ കയറ്റുമതി മൂല്യം വര്‍ധിക്കുന്നത്. ഇതിനുമുമ്പ് ഏഴുവര്‍ഷത്തോളം കയറ്റുമതിയില്‍ പുരോഗതിയുണ്ടായിരുന്നില്ല. വീഞ്ഞ് കയറ്റുമതിയില്‍ ലോകത്തെ പ്രധാനപ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനമാണ് ഓസ്‌ട്രേലിയയ്ക്കുള്ളത്. ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍, ചിലി എന്നീ രാജ്യങ്ങളാണ് യഥാക്രമം ഒന്നുമുതലുള്ള സ്ഥാനങ്ങളിലുള്ളത്. വൈന്‍ കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്തു ഫ്രാന്‍സാണ്. ഓസ്‌ട്രേലിയയ്ക്കു മുന്നിലുള്ള നാലു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഓസ്‌ട്രേലിയന്‍ വൈനിന്റെ കയറ്റുമതിയിലെ വളര്‍ച്ചാ നിരക്ക് ശ്രദ്ധേയമാണെന്ന് വൈന്‍ ഓസ്‌ട്രേലിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആന്‍ഡ്രൂസ് ക്ലാര്‍ക്ക് പറഞ്ഞു. ചൈന പോലുള്ള വിപണിയില്‍ ഫ്രഞ്ച് വൈനാണ് ഒന്നാം സ്ഥാനത്തുള്ളത്. മൂല്യത്തിന്റെ 41 ശതമാനം ഓഹരിയും ഫ്രഞ്ച് വൈനിനാണ്. ഓസ്‌ട്രേലിയന്‍ വൈനിന് 21 ശതമാനം ഓഹരിയുള്ളതായി ക്ലാര്‍ക്ക് പറഞ്ഞു.

പ്രീമിയം വൈന്‍ മാര്‍ക്കറ്റിലാണ് ശക്തമായ കയറ്റുമതി വര്‍ധനയുണ്ടായിരിക്കുന്നത്. ആഗോളതലത്തില്‍ ഓസ്‌ട്രേലിയന്‍ വീഞ്ഞിന് പ്രശസ്തിയുണ്ടായിരിക്കുന്നുവെന്നത് അഭിമാനിക്കാവുന്നതാണെന്നും ഇതൊരു ശുഭവാര്‍ത്തയാണെന്നും ടെയ്‌ലേഴ്‌സ് വൈന്‍സ് മാനേജിംഗ് ഡയറക്ടര്‍ മിറ്റ്‌ചെല്‍ ടെയ്‌ലര്‍ അഭിപ്രായപ്പെട്ടു. ബ്രിട്ടനാണ് ഓസ്‌ട്രേലിയന്‍ വൈനിന്റെ ഏറ്റവും വലിയ മാര്‍ക്കറ്റ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബ്രിട്ടനിലേക്കുള്ള കയറ്റുമതി മൂല്യത്തില്‍ ഏഴു ശതമാനം കുറവുണ്ടായി. പൗണ്ടിന്റെ മൂല്യം കുറഞ്ഞതും യൂറോപ്യന്‍ യൂണിയനില്‍നിന്ന് പിന്‍മാറാനുള്ള ബ്രിട്ടന്റെ തീരുമാനവുമാണ് ഓസ്‌ട്രേലിയന്‍ വൈനിന്റെ കയറ്റുമതി മൂല്യം കുറയാന്‍ കാരണമായത്.

NO COMMENTS

LEAVE A REPLY