ഓസ്‌ട്രേലിയൻ യുവതി രാജസ്‌ഥാനിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചു.

0
675

മെൽബൺ : രാജസ്ഥാനിലെ ജയ്പൂരില്‍ ഓസ്‌ട്രേലിയന്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. ജയ്പൂര്‍ സിറ്റിയിലെ ധനികര്‍ താമസിക്കുന്ന കോളനിയിലെ വസതിയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. ജയ്പൂരിലെ അശോക്‌നഗര്‍ പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലാണ് സംഭവം. മരിച്ച യുവതി 32 കാരിയായ കിം ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അശോക് നഗര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ബാല റാം പറഞ്ഞു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പോലീസ് പറയുന്നത്.

മൂന്നു വര്‍ഷംമുമ്പ് ഇന്ത്യക്കാരനായ മൊനേന്ദ്ര റിച്ചാര്‍ഡ് ലതാറിനെ വിവാഹം കഴിച്ച യുവതി ഭര്‍ത്താവിനൊപ്പം ഇവിടെയാണ് കഴിഞ്ഞിരുന്നത്. ദമ്പതികള്‍ ഇരുവര്‍ക്കും ഇരുരാജ്യങ്ങളുടെയും പൗരത്വമുണ്ട്. ബുധനാഴ്ച മൂന്നു വയസുള്ള മകനൊപ്പം ബന്ധുവീട്ടില്‍ ഉറങ്ങിയ കിമ്മിനെ പിറ്റേദിവസം മരിച്ചനിലയിലാണ് കണ്ടെത്തിയത്. തറയില്‍ കിടക്കുന്ന നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. മൃതദേഹത്തില്‍ പരിക്കേറ്റതിന്റെ പാടുകളില്ലെന്നും പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മാത്രമേ യഥാര്‍ഥ മരണകാരണം കണ്ടെത്താനാവുകയുള്ളുവെന്നും പോലീസ് അറിയിച്ചു.

NO COMMENTS

LEAVE A REPLY