ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവ് സ്റ്റീഫന്‍ വൂള്‍റിഡ്ജ്(39) അന്തരിച്ചു.

0
639

സിഡ്‌നി : ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവും ഓസ്‌ട്രേലിയന്‍ സൈക്ലിസ്റ്റുമായ സ്റ്റീഫന്‍ വൂള്‍റിഡ്ജ്(39) അന്തരിച്ചു. വൂള്‍റിഡ്ജിന്റെ മരണകാരണം അവ്യക്തമാണ്. 2004 ലെ ഏഥന്‍സ് ഒളിംപിക്‌സില്‍ നാലായിരം മീറ്റര്‍ ട്രാക്ക് മത്സരത്തില്‍ സ്വര്‍ണമെഡല്‍ ജേതാവാണ് ഈ സിഡ്‌നിക്കാരന്‍. 2006 ല്‍ മെല്‍ബണില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇതേ ഇനത്തില്‍ വെള്ളി നേടിയിരുന്നു. 2002 ലും 2006 ലും നടന്ന ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ സ്വര്‍ണമെഡല്‍ ജേതാവായിരുന്നു. ഇതേ മത്സരത്തില്‍ 2005 ല്‍ വെങ്കലംകൊണ്ട് അദ്ദേഹത്തിന് തൃപ്തിപ്പെടേണ്ടിവന്നു.

വൂള്‍റിഡ്ജിന്റെ മരണം സംബന്ധിച്ച് വ്യക്തമായ വിവരങ്ങളൊന്നുമില്ല. എന്നാല്‍ കായികതാരം മാനസികരോഗത്തിന് ചികിത്സ തേടിയിരുന്നതായി സൂചനയുണ്ട്. ഇന്നലെയാണ് ഇദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്. 40 ാം പിറന്നാളിന് ഒരാഴ്ച മാത്രം അവശേഷിക്കുമ്പോഴാണ് താരത്തിന്റെ മരണം. ജീവിതപങ്കാളിയായ അന്നയെയും രണ്ടു മക്കളെയും തനിച്ചാക്കിയിട്ടാണ് വൂള്‍റിഡ്ജിന്റെ അന്ത്യയാത്ര.

ട്രാക്ക് സൈക്ലിംഗില്‍ പ്രചോദന താരമായിരുന്നു വൂള്‍റിഡ്‌ജെന്ന് സൈക്ലിംഗ് ന്യൂ സൗത്ത് വെയില്‍സ് അഭിപ്രായപ്പെട്ടു. വൂള്‍റിഡ്ജിനൊപ്പം പരിശീലനം നേടുകയും സവാരി ചെയ്യുകയും ചെയ്തിരുന്ന കായികതാരങ്ങള്‍ക്ക് അദ്ദേഹത്തിന്റെ അഭാവം വലിയ നഷ്ടമാണെന്ന് സൈക്ലിംഗ് എന്‍എസ്ഡബ്ല്യു ചീഫ് എക്‌സിക്യൂട്ടീവ് ഫൈല്‍ ഐറെസ് പറഞ്ഞു.

NO COMMENTS

LEAVE A REPLY